'ഷഹബാസ് പാടുന്നു' ഇന്ന് ദുബൈയിൽ
text_fieldsഷഹബാസ് പാടുന്നു’ പരിപാടിക്കെത്തിയ ഷഹബാസ് അമനെ ദുബൈയിൽ സ്വീകരിക്കുന്നു
ദുബൈ: ഷഹബാസ് അമൻ അവതരിപ്പിക്കുന്ന സംഗീതപരിപാടി 'ഷഹബാസ് പാടുന്നു' ഞായറാഴ്ച ദുബൈയിൽ അരങ്ങേറും. കൊയിലാണ്ടിക്കൂട്ടം യു.എ.ഇ ചാപ്ടറാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിൽ വൈകീട്ട് 6.30നാണ് പരിപാടി. സാംസ്കാരിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പീസ് അംബാസഡർ ഹുസൈഫ ഇബ്രാഹീം, ഡോ. ജാബിർ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
ഇന്ത്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ 11 ചാപ്ടറുകളിലായി പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കൗൺസിലിന്റെ പത്താം വാർഷികത്തിന്റെ സമാപനസമ്മേളനവും ഗ്ലോബൽ മീറ്റും അന്നേദിവസം നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ ഹാരിസ് കോസ്മോസ്, ജലീൽ മശ്ഹൂർ, നിസാർ കളത്തിൽ, ഷഫീക്ക് സംസം, ഗഫൂർ കുന്നിക്കൽ, നബീൽ നാരങ്ങോളി, സഹീർ എന്നിവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

