Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഷഹബാസ് പാടുന്നു' നാളെ​ ദുബൈയിൽ

text_fields
bookmark_border
shahabaz aman
cancel
camera_alt

‘ഷഹബാസ് പാടുന്നു’ പരിപാടിക്കെത്തിയ ഷഹബാസ് അമനെ ദുബൈയിൽ സ്വീകരിക്കുന്നു

ദുബൈ: ഷഹബാസ് അമൻ അവതരിപ്പിക്കുന്ന സംഗീതപരിപാടി 'ഷഹബാസ് പാടുന്നു' ഞായറാഴ്ച ദുബൈയിൽ അരങ്ങേറും. കൊയിലാണ്ടി കൂട്ടം യു.എ.ഇ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ദുബൈ ശൈഖ്​ റാശിദ് ഓഡിറ്റോറിയത്തിൽ വൈകീട്ട് 6.30നാണ് പരിപാടി. സാംസ്കാരിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ഗ്ലോബൽ പീസ് അംബാസിഡർ ഹുസൈഫ ഇബ്രാഹിം, ഡോ. ജാബിർ തുടങ്ങിയവർ മുഖ്യാതികളായിരിക്കും.

ഇന്ത്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്‌, ബഹറൈൻ, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ 11 ചാപ്റ്ററുകളിലായി പ്രവർത്തിക്കുന്ന കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കൗൺസിലിന്‍റെ പത്താം വാർഷികത്തിന്‍റെ സമാപന സമ്മേളനവും ഗ്ലോബൽ മീറ്റും അന്നേ ദിവസം നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ ഹാരിസ് കോസ്മോസ്, ജലീൽ മശ്ഹൂർ, നിസാർ കളത്തിൽ, ഷഫീക്ക് സംസം, ഗഫൂർ കുന്നിക്കൽ, നബീൽ നാരങ്ങോളി, സഹീർ പി.കെ എന്നിവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Shahabaz Aman is singing' today in Dubai
Next Story