ഷബ്നയുടെ മരണം: കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് കെ.എം.സി.സി
text_fieldsദുബൈ: ഏറാമല പഞ്ചായത്തിലെ കുന്നുമ്മക്കരയിൽ ഗാർഹിക പീഡനത്തെ തുടർന്ന് തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല ആവശ്യപ്പെട്ടു.
ലഭ്യമായ തെളിവുകൾ ഭർതൃവീട്ടുകാരുടെ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. ഇനിയൊരു പെൺകുട്ടിക്കും ഇത്തരം ദുരവസ്ഥ ഉണ്ടാകാതിരിക്കാൻ മനുഷ്യത്വരഹിതമായ കുറ്റം ചെയ്ത ഭർതൃവീട്ടുകാരായ എല്ലാവർക്കുമെതിരെയും പൊലീസ് കേസെടുത്ത് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

