ഷബീർ മാഞ്ഞാമ്പ്രക്ക് സ്വീകരണം
text_fieldsഷബീർ മാഞ്ഞമ്പ്രക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉപഹാരം നൽകുന്നു
ഷാർജ: ഷാർജ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മങ്കട മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റനും വയനാട് ദുരന്തഭൂമിയിലെ നിസ്വാർഥ സേവകനുമായിരുന്ന ഷബീർ മാഞ്ഞാമ്പ്രക്ക് സ്വീകരണം നൽകി.
ഷാർജ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അഡ്വ. അഷ്റഫ് അലി അധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായിരുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഷബീർ മാഞ്ഞമ്പ്രക്ക് ഉപഹാരം നൽകി ആദരിച്ചു.
ഷാർജ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, വൈസ് പ്രസിഡന്റ് കബീർ ചാന്നാങ്കര, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി മെംബറും ഷാർജ കെ.എം.സി.സി സെക്രട്ടറിയുമായ നസീർ കുനിയിൽ, കെ.എം.സി.സി സംസ്ഥാന വളന്റിയർ കൺവീനർ സി.കെ. കുഞ്ഞബ്ദുള്ള, വളന്റിയർ ക്യാപ്റ്റൻ ഹകീം കരുവാടി, ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഹംസ തിരുനാവായ, ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പി.ടി, മണ്ഡലം ഭാരവാഹികളായ ശുഹൈബ് പടവണ്ണ, റഷീദലി തോണിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി സാദിഖ് വലമ്പൂർ സ്വാഗതവും ട്രഷറർ സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.

