Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷബാന ജാസ്മിൻ മീഡിയവൺ...

ഷബാന ജാസ്മിൻ മീഡിയവൺ സ്റ്റാർഷെഫ്

text_fields
bookmark_border
ഷബാന ജാസ്മിൻ മീഡിയവൺ സ്റ്റാർഷെഫ്
cancel
camera_alt

മീ​ഡി​യ​വ​ൺ സ്റ്റാ​ർ​ഷെ​ഫ് മ​ത്സ​ര​ത്തി​ൽ ജേ​താ​വാ​യ തൃ​ശൂ​ർ വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി ഷ​ബാ​ന ജാ​സ്മി​ന് സ​മ്മാ​നം ന​ൽ​കു​ന്നു

Listen to this Article

ഷാർജ: യു.എ.ഇയിലെ പാചകപ്രതിഭയെ കണ്ടെത്താൻ മീഡിയവൺ ഷാർജയിൽ ഒരുക്കിയ സ്റ്റാർഷെഫ് മൽസരത്തിൽ തൃശൂർ വടക്കേക്കാട് സ്വദേശി ഷബാന ജാസ്മിന് കിരീടം. കോഴിക്കോട് കക്കോടി സ്വദേശി ജസീന കരീമിനാണ് രണ്ടാംസ്ഥാനം. കുട്ടികൾക്കായി സംഘടിപ്പിച്ച ജൂനിയർ ഷെഫിൽ അരാ ഹനീഫ് ഒന്നാമതെത്തി. തൃശൂർ ചാവക്കാട് സ്വദേശി നസീബ ഉനികണ്ടത്താണ് ‘പൊറോട്ട പ്രോമാക്സ്’ മത്സരത്തിലെ വിജയി. മൂവായിരം ദിർഹമായിരുന്നു ജേതാവിനുള്ള കാഷ് പ്രൈസ്. കഴിഞ്ഞ സീസണിൽ രണ്ടാംസ്ഥാനം നേടി കക്കോടി സ്വദേശി ജസീന കരീം ഇത്തവണയും രണ്ടായിരം ദിർഹം സമ്മാനത്തുകയുള്ള രണ്ടാംസ്ഥാനം വിട്ടുനൽകിയില്ല.

ഫർസാന അസീസ് സ്റ്റാർഷെഫിലെ മൂന്നാംസ്ഥാനം നേടിയപ്പോൾ, ഫർഹാന ജൻസീർ വിധികർത്താക്കളുടെ പ്രത്യേക പരാമർശത്തിന് അർഹയായി. പാചകരംഗത്തെ കുട്ടിപ്രതിഭകൾ മാറ്റുരച്ച ജൂനിയർ ഷെഫിൽ തലശ്ശേരി സ്വദേശി അരാ ഹനീഫ് ഒന്നാംസ്ഥാനവും പാലക്കാട് സ്വദേശി അതുല്യ ചക്കിങ്ങൽ രണ്ടാം സ്ഥാനവും നേടി. ഫൈജ ഫിജാസ് ജൂനിയർ ഷെഫിൽ മൂന്നാമതെത്തി. പൊറോട്ടയിൽ പുതുമയുള്ള വിഭവങ്ങൾ ഒരുക്കാനുള്ള കഴിവ് മാറ്റുരച്ച പൊറോട്ട പ്രോമാക്സ് മത്സരത്തിൽ പൊറോട്ടകൊണ്ട് ധം ബിരിയാണി തയാറാക്കിയ ചാവക്കാട് സ്വദേശി നസീബ ഉനികണ്ടത്ത് ജേതാവായി. പൊറോട്ടകൊണ്ട് ജിഞ്ചർ പായസം തയാറാക്കിയ ഹരിപ്പാട് സ്വദേശി സഞ്ജീവ് നായർക്കാണ് രണ്ടാംസ്ഥാപനം. മൈമൂന അഷ്കർ മൂന്നാംസ്ഥാനം നേടി.

കാണികളിൽ ആവേശം നിറച്ച പൊറോട്ട തീറ്റമത്സത്തിൽ ഒപ്പം മത്സരിക്കാനെത്തിയ 28 പേരെ തോൽപിച്ച് തൃശൂർ ചാവക്കാട് സ്വദേശി നൗഷാദ് ഒന്നാംസ്ഥാനം നേടി. ഒറ്റയിരിപ്പിൽ ഇദ്ദേഹം കഴിച്ചത് പതിനൊന്നേകാൽ പൊറോട്ട. ഈ മത്സരത്തിൽ അജ്മൽ രണ്ടാം സ്ഥാനവും സഫ് വാൻ മൂന്നാംസ്ഥാനവും നേടി. ഷെഫ് പിള്ള, രാജ് കലേഷ്, ഷെഫ് ഫജീദ ആഷിഖ് എന്നിവരായിരുന്നു സ്റ്റാർഷെഫ് മൽസത്തിന്‍റെ വിധികർത്താക്കൾ. ഷെഫ് ബാബുജി, ഫുഡ് വ്ലോഗർമാരായ സുബിൻ മശ്ഹൂദ്, തസ്നീം താജ്, ജാസ്മിൻ ജോസ് എന്നിവർ മറ്റു മത്സരങ്ങളുടെ വിധിനിർണയം നടത്തി. ദാന റാസിഖ്, ദുറ റാസിഖ്, റഫ റാസിഖ് സഹോദരങ്ങൾ ഒരുക്കിയ സംഗീതവിരുന്നും ഇത്തവണത്തെ സ്റ്റാർഷെഫിനെ കൂടുതൽ ആസ്വാദ്യകരമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneGulf NewsUAE
News Summary - Shabana Jasmine MediaOne StarChef
Next Story