Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാക്​സിനെടുത്ത്​...

വാക്​സിനെടുത്ത്​ കാണികളെത്തി : ആരവങ്ങൾക്ക്​ നടുവിൽ ഷബാബ്​ അൽ അഹ്​ലി ചാമ്പ്യൻമാർ

text_fields
bookmark_border
വാക്​സിനെടുത്ത്​ കാണികളെത്തി : ആരവങ്ങൾക്ക്​ നടുവിൽ ഷബാബ്​ അൽ അഹ്​ലി ചാമ്പ്യൻമാർ
cancel
camera_alt

ഗാലറിയിലെത്തിയ അൽനാസർ, ഷബാബ്​ അൽ അഹ്​ലി ഫാൻസ് 

ദുബൈ: ഒന്നര വർഷത്തി​െൻറ ഇടവേളക്കുശേഷം ദുബൈയിലെ ഗാലറിയിലേക്ക്​ കാണികൾ ഒഴുകിയെത്തി. ആവേശം അണമുറ്റി നിന്ന ഫൈനലിൽ ദുബൈ അൽ നാസർ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ വീഴ്​ത്തി ഷബാബ്​ അൽ അഹ്​ലി പ്രസിഡൻഷ്യൽ കപ്പ്​ കിരീടമണിഞ്ഞു. ഇൻജുറി ടൈമി​െൻറ നാലാം മിനിറ്റിൽ ഫെഡറികോ കർട്ടാബിയ നേടിയ ഗോളാണ്​ ഷബാബ്​ അൽ അഹ്​ലിയെ കിരീടം നിലനിർത്താൻ സഹായിച്ചത്​.

നിശ്ചിത അകലം പാലിച്ച്​ തയാറാക്കിയ ഗാലറിയിൽ കാണികളുടെ ആർപ്പുവിളി ഉയർന്നു. 30 ശതമാനം ​കാണികളെയാണ്​ ഫൈനൽ മത്സരത്തിന്​ അനുവദിച്ചിരുന്നത്​. വാക്​സിനെടുത്തവർക്ക്​ മാത്രമായിരുന്നു പ്രവേശനം. നിറച്ചാർത്തണിഞ്ഞ ഉദ്​ഘാടന സെഷന്​ ശേഷമായിരുന്നു മത്സരം.

ഹസ ബിൻ സായിദ്​ ​സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്​ നിലവിലെ ചാമ്പ്യൻമാരായ ഷബാബ്​ അൽ അഹ്​ലിയായിരുന്നു. 43ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കർട്ടാബിയ ലക്ഷ്യത്തിലെത്തിച്ചു. 77ാം മിനിറ്റിൽ മെഹ്​ദി ഒബയ്​ദിലൂടെ അൽ നാസർ തിരിച്ചടിച്ചു.

രണ്ട്​ ടീമി​െൻറയും കാണികളെ രണ്ട്​ ഭാഗങ്ങളിലായാണ്​ ഇരുത്തിയത്​. വാക്​സിനെടുത്തവർക്ക്​ മാത്രം പ്രവേശനം അനുവദിച്ച ആദ്യ ഔദ്യോഗിക പരിപാടിയാണിത്​. കനത്ത പരിശോധനക്ക്​ ശേഷമാണ്​ കാണികളെ പ്രവേശിപ്പിച്ചത്​. മത്സരത്തിന്​ തൊട്ടുമുമ്പ്​​ ഗാലറി പൂർണമായും അണുനശീകരണം നടത്തി. മത്സരത്തിന്​ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു.

ഇത്​ പരീക്ഷണമായാണ്​ നടത്തുന്നതെന്നും വിജയകരമായാൽ ജൂണിൽ നടക്കുന്ന ഏഷ്യൻകപ്പ്​ - ലോകകപ്പ്​- യോഗ്യത മത്സരങ്ങളിലും കാണികളെ അനുവദിക്കുമെന്നും യു.എ.ഇ ഫുട്​ബാൾ ഫെഡറേഷൻ അറിയിച്ചിരുന്നു.അതിനാൽ പഴുതടച്ചുള്ള സുരക്ഷ ക്രമീകരണങ്ങളാണ്​ ഒരുക്കിയത്​. സാമൂഹിക അകലം പാലിച്ചായിരുന്നു സമ്മാനദാനവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Galleryshabab al ahliPresidential Cup
News Summary - Shabab al-Ahli champions in the middle of a commotion
Next Story