ശബാബ് വെബ്സിൻ പ്രചാരണ ഉദ്ഘാടനം
text_fieldsശബാബ് വെബ്സിൻ പ്രചാരണ ഉദ്ഘാടനം കെ.എൻ.എം
സംസ്ഥാന സെക്രട്ടറി ജാബിർ അമാനി നിർവഹിക്കുന്നു
ദുബൈ: പുതുതായി ആരംഭിക്കുന്ന ശബാബ് വെബ്സിൻ പ്രചാരണ ഉദ്ഘാടനം എ.എ.കെ ഇന്റർനാഷനൽ ബിസിനസ് ഗ്രൂപ് ഡയറക്ടർ നൗഷാദ് പാറപ്പുറത്തിനെ വരിചേർത്തുകൊണ്ട് കെ.എൻ.എം സംസ്ഥാന സെക്രട്ടറി ജാബിർ അമാനി നിർവഹിച്ചു.
ദുബൈയിൽ നടന്ന ചടങ്ങിൽ യുവത സി.ഇ.ഒ ഹാറൂൺ കക്കാട്, യു.ഐ.സി പ്രസിദ്ധീകരണ വകുപ്പ് ചെയർമാൻ അബ്ദുൽസലാം തറയിൽ, അബ്ദുൽ കലാം ഒറ്റത്താണി, മുജീബ് മൗലവി, സമീൽ പാറപ്പുറത്ത് എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ ദുബൈ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുജീബ് റഹ്മാൻ പാലക്കൽ അധ്യക്ഷത വഹിച്ചു. അനീസ് എറിയാട് സ്വാഗതവും റിഹാസ് പുലാമന്തോൾ നന്ദിയും പറഞ്ഞു.

