യു.എ.ഇയിൽ ശഅബാൻ ഒന്ന് നാളെ; റമദാനിലേക്ക് ഒരു മാസം
text_fieldsദുബൈ: യു.എ.ഇയിൽ ചൊവ്വാഴ്ച ശഅബാൻ ഒന്ന്. റമദാൻ മാസത്തിന് തൊട്ടുമുമ്പുള്ള മാസമെന്ന നിലക്ക് വിശ്വാസികൾ വളരെ പ്രധാന്യത്തോടെ വീക്ഷിക്കുന്ന മാസമാണിത്.
ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടർന്നാണ് റജബ് 30ദിവസവും പൂർത്തിയാക്കി ചൊവ്വാഴ്ച ശഅബാൻ ആരംഭിക്കുമെന്ന് യു.എ.ഇ ഫത്വ കൗൺസിൽ പ്രഖ്യാപിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം ഫെബ്രുവരി 18നോ 19നോ ആണ് റമദാൻ ആരംഭിക്കുക. അതിനിടെ ശഅബാൻ മാസപ്പിറവിയുടെ ദൃശ്യങ്ങൾ യു.എ.ഇ ജ്യോതിശാസ്ത്രജ്ഞർ തിങ്കളാഴ്ച വിജയകരമായി പകർത്തിയതായി ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
ജ്യോതിശാസ്ത്രജ്ഞർ പകർത്തിയ ശഅബാൻ മാസപ്പിറവിയുടെ ദൃശ്യം
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണാലയമാണ് തിങ്കളാഴ്ച അബൂദബിയിൽ ചന്ദ്രക്കലയുടെ ഫോട്ടോ പകർത്തിയത്. യു.എ.ഇ സമയം രാവിലെ 11ന്, സൂര്യനിൽനിന്ന് 6.7 ഡിഗ്രി അകലെ ചന്ദ്രൻ സ്ഥിതി ചെയ്യുന്ന സമയത്താണ് ചിത്രം എടുത്തത്. ഉസാമ ഗന്നാം, അനസ് മുഹമ്മദ്, ഖൽഫാൻ അൽ നഈമി, മുഹമ്മദ് ഔദ എന്നിവർ നിരീക്ഷണത്തിനും ചിത്രം പകർത്താനും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

