റാസല്‍ഖൈമയില്‍ ‘വളകിലുക്കം’ മൂന്നിന്
text_fieldsറാക് കേരള സമാജം വനിതാ വേദി ‘വളകിലുക്കം’ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം
റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിക്കുന്നു
റാസല്‍ഖൈമ: കേരള സമാജം റാക് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ‘വളകിലുക്കം’ എന്ന പേരില്‍ റാസല്‍ഖൈമയില്‍ കലാ-സാംസ്കാരിക പരിപാടികള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മേയ് മൂന്നിന് റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന ‘വളകിലുക്ക’ത്തിന്റെ ബ്രോഷര്‍ പ്രകാശനം അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിച്ചു. കലാ വിരുന്നില്‍ പ്രശസ്ത കലാകാരന്മാരും സമാജം അംഗങ്ങളും അണിനിരക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

