യുവ എഴുത്തുകാരുടെ 20 ബെസ്റ്റ് സെല്ലർ പട്ടികയിൽ ഏഴാം ക്ലാസുകാരി
text_fieldsഷാർജ പുസ്തകമേളയിലെ ചടങ്ങില്‍ ആലിയ ശൈഖ് ബ്രിബുക്സ് സര്‍ട്ടിഫിക്കറ്റും മെമന്റോയും ഏറ്റുവാങ്ങുന്നു
അബൂദബി: ഹിസ് ഗോസ്റ്റ്: അവര്‍ ഇന്‍ഹെറിറ്റന്‍സ് എന്ന പ്രഥമ പുസ്തകത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച് സ്കൂള്‍ വിദ്യാര്‍ഥിനി ആലിയ ശൈഖ്. അബൂദബി സെന്റ് ജോസഫ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി.
കഴിഞ്ഞദിവസം സമാപിച്ച ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലാണ് ആലിയ രചിച്ച നിഗൂഢതകളൊളിപ്പിച്ച പുസ്തകം പ്രകാശനം ചെയ്തത്. ബ്രിബുക്സ് പ്രസിദ്ധീകരിച്ച ഹിസ് ഗോസ്റ്റ്, അവര്‍ ഇന്‍ഹെറിറ്റന്‍സ് യു.എ.ഇയിലെ യുവ എഴുത്തുകാരുടെ 20 ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളില്‍ എട്ടാം സ്ഥാനം നേടി. പുസ്തകമേളയിലെ രാജ്യാന്തര ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിബുക്സ് സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്കി ആലിയയെ ആദരിച്ചു.
ആലിയ ശൈഖിന്റെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വായനയോട് അതീവ താല്പര്യമുള്ള ആലിയ പഠനത്തിലും മിടുക്കിയാണ്. ഹാരി പോട്ടറും പെര്‍സി ജാക്സണും വിങ്സ് ഓഫ് ഫയറുമൊക്കെയാണ് ഇഷ്ടപുസ്തകങ്ങളെന്ന് ആലിയ പറയുന്നു. ആദ്യ പുസ്തകത്തിലൂടെത്തന്നെ ആലിയ ദേശീയ ശ്രദ്ധനേടിയപ്പോള്‍ അതില്‍ സെന്റ് ജോസഫ്സ് സ്കൂള്‍ അധികൃതരും അഭിമാനിക്കുകയാണ്. തിരുവന്തപുരം സ്വദേശികളായ അജിത് ശൈഖ് ഷഫാന ദമ്പതികളുടെ മകളാണ്. ആഹിൽ അയാൻ ശൈഖ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

