സെവൻസ്: ലക്കി എഫ്.സിക്ക് കിരീടം
text_fieldsയു.എ.ഇ കാഞ്ഞിരമുക്ക് കൂട്ടായ്മ സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ലക്കി എഫ്.സി ടീം
ദുബൈ: കെ.എം ട്രേഡിങ് യു.എ.ഇ കാഞ്ഞിരമുക്ക് കൂട്ടായ്മ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. 16 ടീം മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ ടി.എഫ്.സി ദുബൈയെ മറികടന്ന് ലക്കി എഫ്.സി കിരീടം ചൂടി. ട്രോഫികൾ യു.എ.ഇ കാഞ്ഞിരമുക്ക് കൂട്ടായ്മ പ്രസിഡന്റ് ഷാഫി കാഞ്ഞിരമുക്ക്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഗിരീഷ് എന്നിവർ നിർവഹിച്ചു. ടൂർണമെന്റിന്റെ കിക്കോഫ് ദുബൈ എയർപോർട്ട് കമാൻഡ് സെന്റർ ഡയറക്ടർ മേജർ അമർ റാഷിദ് അൽ മെഹൈരി നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ നൗഷിദ് സ്വാഗതം പറഞ്ഞു. കെ.എം. ട്രേഡിങ് മാർക്കറ്റിങ് മാനേജർ അഫ്സൽ, ഹാപ്പിനസ് ടൈപ്പിങ് സെന്റർ പ്രതിനിധി ഇബ്രാഹീം, ഫ്രണ്ട്ലൈൻ ലോജിസ്റ്റിക് എം.ഡി ബി.കെ. നാസർ, ഫോറം ഗ്രൂപ് എം.ഡി തൽഹത്ത്, റെഡ് പെപ്പർ എം.ഡി ഷുക്കൂർ മന്നിങ്ങയിൽ, കൂട്ടായ്മ സെക്രട്ടറി സുമേഷ് എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ മൂസ ചക്കുത്തയിൽ, സിംജിത്, ഇക്ബാൽ കാഞ്ഞിരമുക്ക് എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരമുക്ക് കൂട്ടായ്മ ട്രഷറർ രജനീഷ് കാക്കൊള്ളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

