സെവന്‍സ് ടൂര്‍ണമെന്റ് റിവിയേറ വാട്ടര്‍ ഫുട്ബാള്‍ ക്ലബ് ചാമ്പ്യന്മാര്
text_fieldsസെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ റിവിയേറ വാട്ടര്‍ ഫുട്ബാള്‍ ക്ലബ് ടീം ട്രോഫിയുമായി
അബൂദബി: സ്പോര്‍ട്ടിങ് അബൂദബിയുടെയും ഡ്രീം സ്പോര്‍ട്സ് അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ അബൂദബി ശൈഖ് സായിദ് ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നടന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ റിവിയേറ വാട്ടര്‍ ഫുട്ബാള്‍ ക്ലബ് ചാമ്പ്യന്മാരായി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ 16 ടീമുകള്‍ അണിനിരന്ന ചാമ്പ്യന്‍ഷിപ്പില്‍ വാശിയേറിയ ഫൈനലില്‍ ബി.ടി. ഗള്ളി ഫുട്ബാള്‍ ക്ലബിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് റിവിയേറ ജേതാക്കളായത്. മലബാര്‍ എഫ്.സി, ഈറ്റ് ആൻഡ് ഡ്രൈവ് എഫ്.സി അബൂദബി എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്പോര്‍ട്ടിങ് അബൂദബി ടീമിന്റെ സ്പോണ്‍സറും സ്പോര്‍ട്സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായ ഹൈദര്‍ പ്രോജക്ട്സിന്റെ മാനേജിങ് ഡയറക്ടര്‍ തലാല്‍ സവായ ഉദ്ഘാടനം നിര്‍വഹിച്ചു.
അബൂദബി സ്പോര്‍ട്ടിങ് ക്ലബ് പ്രസിഡന്റ് ഷാജി ജേക്കബ്, ടീം മാനേജര്‍ ജോസ് ജോര്‍ജ്, സ്പോണ്‍സര്‍മാരായ അല്‍ ബയാന്‍ ഓട്ടോമൊബൈല്‍സ് ഡയറക്ടര്‍ ഹാഷിം, വെസ്റ്റേണ്‍ കാറ്ററിങ് കമ്പനി മാനേജര്‍ സുനില്‍, സൈദലവി, ഡ്രീം സ്പോര്‍ട്സ് അക്കാദമി ഡയറക്ടര്‍ സാഹിര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

