സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsപി.എം ഹനീഫ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായവർ
ദുബൈ: ദുബൈ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച അഞ്ചാമത് പി.എം ഹനീഫ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 2കെ25ൽ അരോമ റിസോർട്ട് മട്ടന്നൂർ എഫ്.സി ജേതാക്കളായി. ജി സെവൻ എഫ്.സി അൽഐൻ ടീമാണ് റണ്ണേഴ്സ്. നവംബർ 15ന് രാത്രി ദുബൈ ഖിസൈസ് ടാലന്റ് സ്പോർട്സ് ഫെസിലിറ്റിയിൽ നടന്ന ടൂർണമെന്റിൽ യു.എ.ഇയിലെ 24 ടീമുകൾ പങ്കെടുത്തു. ദുബൈ കെ.എം.സി.സി സെക്രട്ടറി ആർ. ശുക്കൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് സിദ്ദീഖ് കാലൊടി, മുസ്തഫ തിരൂർ, ജന സെക്രട്ടറി നൗഫൽ വേങ്ങര, സി.വി. അഷ്റഫ്, സക്കീർ പാലത്തിങ്ങൽ, കരീം കാലൊടി, ഷെരീഫ് മാറാക്കര, ശിഹാബ് ഇരുവേറ്റി, എം.ടി. നാസർ തുടങ്ങിയവർ പങ്കെടുത്തു. ടൂർണമെന്റിൽ കാസർകോട് എഫ്.സി മൂന്നാം സ്ഥാനവും മിറാക്കിൾ എഫ്.സി അൽ ഐൻ നാലാം സ്ഥാനവും കരസ്ഥമാക്കി.
പെരിന്തൽമണ്ണ സി.എച്ച്. സെന്റർ ദുബൈ ചാപ്റ്റർ ചെയർമാൻ അബ്ദുസ്സമദ് ആനമങ്ങാട്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ നാസർ പുത്തൂർ, കൺവീനർ നംഷീദ് അലി, മീഡിയ കമ്മിറ്റി ചെയർമാൻ ജൗഹർ കാട്ടുങ്ങൽ, മണ്ഡലം കെ.എം.സി.സി നേതാക്കൾ, വിവിധ പഞ്ചായത്ത്, മുനിസിപ്പൽ കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ വിജയികൾക്ക് ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ പി.വിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അസ്കർ കാര്യവട്ടം സ്വാഗതവും ശിഹാബ് കയങ്കോടൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

