സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഏപ്രിലിൽ
text_fieldsസൂപ്പർ കോപ ഡി അറേബ്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ നിർവഹിക്കുന്നു
ദുബൈ: ഇൻകാസ് യൂത്ത് വിങ് യു.എ.ഇയുടെ കീഴിലുളള സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സൂപ്പർ കോപ ഡി അറേബ്യ എന്ന പേരിൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന ആദ്യ സീസണിന്റെ പോസ്റ്റർ പ്രകാശനം കെ.പി.സി.സി. സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ നിർവഹിച്ചു. ഇൻകാസ് യൂത്ത് വിങ് യു.എ.ഇ സ്പോർട്സ് വിങ് ചെയർമാൻ ഷഫീഖ് മുസ്തഫ, ഇൻകാസ് യൂത്ത് വിങ് യു.എ.ഇ ജനറൽ സെക്രട്ടറി ശ്രീകുമാർ എം. ബാലചന്ദ്രൻ, വർക്കിങ് പ്രസിഡന്റുമാരായ റിനു മാത്യു പുളിമൂട്ടിൽ, സജിത്ത് എബ്രഹാം, വൈസ് പ്രസിഡന്റ് നജാ കബീർ, സജീവ പ്രവർത്തകരായ നവാസ് നാലകത്ത്, മോൻസി, ഷഫീർ സാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

