ഗ്ലോബൽ വില്ലേജിൽ ഏഴ് തവണ വെടിക്കെട്ട്
text_fieldsഗ്ലോബൽ വില്ലേജിലെ വെടിക്കെട്ട്
ദുബൈ: നഗരത്തിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ പുതുവത്സരരാവിൽ വെടിക്കെട്ട് പ്രകടനം അരങ്ങേറിയത് ഏഴ് തവണ. അതോടൊപ്പം ഡ്രോൺ ഷോക്കും വൻ ജനക്കൂട്ടം സാക്ഷികളായി. ഏഴ് രാജ്യങ്ങളിലെ പുതുവത്സരപ്പിറവി അടയാളപ്പെടുത്തിയാണ് വെടിക്കെട്ടുകൾ സജ്ജീകരിച്ചത്.
ഗ്ലോബൽ വില്ലേജിലെ പ്രധാനവേദിയിൽ സംഗീതനിശയും മറ്റിടങ്ങളിൽ മറ്റു നിരവധി വിനോദപരിപാടികളും അരങ്ങേറി.
പുതുവത്സരം പ്രമാണിച്ച് കൂടുതൽ സമയം ഗ്ലോബൽ വില്ലേജ് പ്രവർത്തിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് വെടിക്കെട്ടും വിവിധ പരിപാടികളും കാണാനായി എത്തിച്ചേർന്നത്. അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ് അനുഭവം, റൈഡുകൾ, തൽസമയ വിനോദ പരിപാടികൾ അടക്കമുള്ള സാധാരണ പരിപാടികൾക്കൊപ്പം അതിഥികളെ അത്ഭുതപ്പെടുത്തുന്ന മറ്റ് ആകർഷണങ്ങളും ഇത്തവണ ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30ാം സീസൺ ഒക്ടോബർ 15മുതലാണ് ആരംഭിച്ചത്. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ 25 ദിർഹമും വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ള പ്രായമായവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

