ഏഴ് അപകടങ്ങളിൽ ഏഴുപേർക്ക് പരിക്ക്
text_fieldsഞായറാഴ്ച ദുബൈയിലുണ്ടായ അപകടത്തിൽ തകർന്ന കാർ
ദുബൈ: ദുബൈയുടെ വിവിധ ഭാഗങ്ങളിലായുണ്ടായ ഏഴ് അപകടങ്ങളിൽ ഏഴുപേർക്ക് പരിക്കേറ്റു. ഏഴുപേരുടെയും നില ഗുരുതരമാണെന്ന് ട്രാഫിക് പൊലീസ് ജനറൽ ഡിപ്പാർട്ട്മെൻറ് ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
വാരാന്ത്യ ദിവസങ്ങളിലാണ് അപകടമെന്നും ഗതാഗത നിയമലംഘനങ്ങളാണ് കൂടുതൽ അപകടങ്ങൾക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകീട്ട് ദുബൈ- അൽഐൻ റോഡിലാണ് ആദ്യ അപകടം. ദുബൈ ഔട്ട്ലെറ്റ് മാളിന് മുന്നിലുണ്ടായ അപകടത്തിൽ ട്രക്കും ചെറിയ വാഹനവുമായാണ് കൂട്ടിയിടിച്ചത്. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.
ഹെസ്സ റോഡിൽ മോട്ടോർ സിറ്റിയിലാണ് രണ്ടാമത്തെ അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ ഏഷ്യൻ യുവതിയെ കാർ ഇടിച്ചതാണ് മൂന്നാമത്തെ അപകടം. ഇതേസമയം ഡ്രാഗൺ മാർട്ടിന് മുന്നിൽ അവീർ റോഡിലുണ്ടായ അപകടത്തിൽ വാഹനം ബാരിയറിൽ ഇടിച്ചു. മോട്ടോർ സൈക്കിൾ ബാരിയറിൽ ഇടിച്ചും മറ്റൊരു അപകടമുണ്ടായി.
ശനിയാഴ്ച രാവിലെ അൽ ഖൈൽ റോഡിൽ രണ്ട് അപകടമാണുണ്ടായത്. വാഹനങ്ങൾ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

