You are here

വൈദിക​െൻറ  ഇശലുകളില്‍ തളിര്‍ക്കുന്നത്  മത മൈത്രിയുടെ സ്നേഹ സന്ദേശം

14:57 PM
12/01/2018

റാസല്‍ഖൈമ:  സുവിശേഷ ശുശ്രൂഷകനായ ഫാ. സേവാറിയോസ് എന്‍. തോമസ് മാധുര്യമൂറും ശീലുകളിലൂടെ മാപ്പിള പാട്ട് ആസ്വാദകര്‍ക്ക് പ്രിയങ്കരനാവുകയാണ്. എഴുത്ത്, അധ്യാപനം, ആത്മീയ ഗവേഷണം, കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവക്കൊപ്പം സംഗീതത്തെയും നെഞ്ചേറ്റിയാണ് വൈദിക വൃത്തിയിലൂടെ ഈ 29കാര​​​​െൻറ ജീവിത യാത്ര. പത്തനംതിട്ട നിറണം യാക്കോബായ സുറിയാനി സഭയിലെ മാര്‍ഗ്രിഗോറിയോസ് ഭദ്രാസനത്തില്‍ സേവനമനുഷ്ഠിച്ച് വരുന്ന സേവാറിയോസ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാപ്പിള സംഗീതത്തിലേക്ക് ചുവട് വെച്ചത്. ഭരതനാട്യം, കര്‍ണാട സംഗീതം എന്നിവ സ്വയത്തമാക്കിയ തന്‍െറ മാപ്പിളപാട്ടിലെ മാര്‍ഗദര്‍ശകന്‍ വി.എം. കുട്ടിയാണെന്ന് സേവാറിയോസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റാസല്‍ഖൈമ സ​​​െൻറ്​ ഗ്രിഗോറിയോസ് ചര്‍ച്ചില്‍ വെള്ളിയാഴ്ച്ച നടക്കുന്ന കൊയ്ത്തുല്‍സവത്തിനെത്തിയതാണ് ഇദ്ദേഹം. 

സുറിയാനി ഭാഷ സ്വായത്തമാക്കിയത് മാപ്പിള ഗാനാലാപനത്തിന് സഹായിച്ചു. അറബി പോലെ വലത്തോട്ടാണ് സുറിയാനിയും എഴുതുന്നത്. വാക്കുകളിലെ ഈണത്തിന് ഇരു ഭാഷക്കും സാമ്യമുണ്ട്. പദ്യം ചെല്ലുന്ന രീതിയിലുള്ള പ്രാര്‍ഥനകള്‍. ഈ സമാനതകള്‍ ചന്തം ചാര്‍ത്തലി​​​​െൻറ പാട്ടുകള്‍ക്കൊപ്പം മാപ്പിള പാട്ട് പാടുമ്പോള്‍ സ്വീകാര്യത ലഭിക്കാനിടയാക്കി. സംഗീതത്തിന് മതമില്ലെന്നതിനും വേറെ തെളിവ് വേണ്ട. എല്ലാ മതങ്ങളും ഒന്നാണ്. മനുഷ്യ നന്മയെക്കുറിച്ചുള്ള അധ്യാപനങ്ങളാണ് സര്‍വമതങ്ങളും മുന്നോട്ടുവെക്കുന്നത്. സംഗീതത്തോടുള്ള അഭിരുചി പാരമ്പര്യമായി ലഭിച്ചതാണ്. സംഗീത ട്രൂപ്പ് നടത്തിയിരുന്ന പരേതനായ ബെന്നി ചേട്ടനാണ് ആദ്യമായി മാപ്പിള പാട്ട് പുസ്തങ്ങള്‍ സംഘടിപ്പിച്ച് തന്നത്. മോയിന്‍കുട്ടി വൈദ്യര്‍, ഉബൈദ് മാഷ് എന്നിവരുടെ പാട്ടുകള്‍ ഹൃദിസ്ഥാമാക്കി. മലബാറിലെ മൈലാഞ്ചി കല്യാണങ്ങള്‍ക്കും ഒപ്പനക്കുമൊക്കെ പാടാന്‍ അവസരം ലഭിച്ചു. ഇശല്‍ അറേബ്യ, ഇശല്‍ മാനസം എന്നീ മാപ്പിള പാട്ട് ഗ്രൂപ്പുകളില്‍ സജീവമാണ്. ഹൈന്ദവ ഭക്തി ഗാനങ്ങളും ആലപിക്കാറുണ്ട്. കലാമണ്ഡലം പത്മിനി ടീച്ചറില്‍ നിന്നാണ് ഭരതനാട്യം അഭ്യസിച്ചത്. 

ആശ്രമ ജീവിതം സംഗീത ജീവിതത്തിന് വിഘാതാമായിട്ടില്ല. സുറിയാനി സഭയില്‍ പിരിമിതികള്‍ ഉണ്ടായിരുന്നു. കാസറ്റുകളില്‍ ട്രാക്ക് നല്‍കിയിരുന്നത് ആദ്യ ഘട്ടങ്ങളില്‍ പേര് കൊടുക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. പുതിയ ബിഷപ്പായി ഫാ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് തിരുമേനി ചുമതലയേറ്റതോടെ അന്തരീക്ഷം അനുകൂലമായി. പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന് ഉപദേശിക്കുന്ന അദ്ദേഹം ത​​​​െൻറ ചാനലുകളിലെ പെര്‍ഫോമന്‍സ് എഫ്.ബിയില്‍ പോസ്റ്റ് ചെയ്തു.  
ചെങ്ങന്നൂര്‍ പ്രയാറാണ് സ്വദേശം. പിതാവ് തോമസ് മാത്യുവും സഹോദരന്‍ അജീഷും സൗദിയില്‍ ജോലി ചെയ്യുന്നു. എല്‍സിയാണ് മാതാവ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. സോഷ്യോളജിയിലും തിയോളജിയിലും ബിരുദാനന്തര ബിരുദവും നേടി.സമൂഹത്തില്‍ നേരിട്ടിറങ്ങി സേവന പ്രവൃത്തികളിലേര്‍പ്പെടാനുള്ള സാധ്യതകളാണ് വൈദിക വൃത്തി തെരഞ്ഞെടുക്കാനുള്ള പ്രേരണയെന്ന് ഫാ. സേവാറിയോസ് എന്‍. തോമസ് വ്യക്തമാക്കി.

Loading...
COMMENTS