സേവനം ഷാർജ യൂനിയൻ ഓണാഘോഷം
text_fieldsസേവനം ഷാർജ യൂനിയൻ ഓണാഘോഷ ഉദ്ഘാടന ചടങ്ങ്
അജ്മാൻ: എസ്.എൻ.ഡി.പി യോഗം സേവനം ഷാർജ യൂനിയൻ ‘ഓണം പൊന്നോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ കൾചറൽ സെന്ററിൽ നടന്ന പരിപാടിയിൽ വിവിധ ശാഖകൾ അണിനിരന്ന അത്തപ്പൂക്കള മത്സരം രാവിലെ ഏഴു മണിയോടെ ആരംഭിച്ചു. 15 ശാഖകളുടെ 15 മിനിറ്റ് വീതം നീണ്ട കലാപരിപാടികളും അരങ്ങേറി. തുടർന്ന് കേരള സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലും ശിവഗിരി മഠത്തിൽ നിന്നുള്ള ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക സമ്മേളനത്തിൽ ‘ഓണം പൊന്നോണം’ പ്രോഗ്രാം ചെയർമാൻ വിജു ശ്രീധരൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം യു.എ.ഇ ചെയർമാൻ എം.കെ. രാജൻ, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ എന്നിവർ ആശംസ നേർന്നു. ട്രഷറർ ജെ.ആർ.സി ബാബു, ജോയന്റ് സെക്രട്ടറിമാരായ സുരേഷ് തിരുകുളം, ഷൈൻ കെ. ദാസ്, വനിത സംഘം കൺവീനർ ജയശ്രീ അനിമോൻ, അനിൽകുമാർ രാഘവൻ, ഡോ. സുധാകരൻ, സജി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ സിജു മംഗലശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് വിജയകുമാർ പാലക്കുന്ന് നന്ദിയും പറഞ്ഞു. തുടർന്ന് പിന്നണി ഗായകൻ വിധു പ്രതാപ് നടത്തിയ സംഗീതനിശ അരങ്ങേറി.