സേവനം എമിറേറ്റ്സ് ഓണനിലാവ് ശ്രദ്ധേയമായി
text_fieldsസേവനം എമിറേറ്റ്സ് യു.എ.ഇ റാസല്‍ഖൈമയില്‍ ഒരുക്കിയ ഓണനിലാവ് ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് യു.എ.ഇ റാസല്‍ഖൈമയില്‍ ഒരുക്കിയ ‘ഓണനിലാവ് 2024’ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. സേവനം എമിറേറ്റ്സ് യു.എ.ഇ പ്രസിഡന്റ് സുദര്ശനന് അധ്യക്ഷതവഹിച്ചു. റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു.
റാക് ഇന്ത്യന്‍ അസോ. വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ ആശംസകളര്‍പ്പിച്ചു. റാക് വിദ്യാലയങ്ങളിലെ മലയാളി പ്രധാനാധ്യാപകരായ ജിഷ ജയന്, അബ്ദുല്ലക്കുട്ടി, ബീന രാജ്മോഹന്‍, ഹമീദ് അലി യഹ്യ, പ്രസന്ന ഭാസ്കര്‍, ദീപ വിനോദ് കുമാര്‍, ജെയ്സണ്‍ സ്കറിയ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
പ്രധാനാധ്യാപകര്‍ സേവനം എമിറേറ്റ്സ് യു.എ.ഇയുടെ പ്രശസ്തിഫലകം വി.കെ. സുരേഷ് ബാബുവില്‍നിന്ന് ഏറ്റുവാങ്ങി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സേവനം എമിറേറ്റ്സ് അംഗങ്ങളുടെ മക്കള്‍ക്കും യു.എ.ഇ തലത്തില്‍ നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സിംസണ്‍, ഡോ. ജിതിന്, റസാഖ് ചെനക്കല്‍, പ്രസൂണ്‍, ഫൈസല്‍ പനങ്ങാട്, കിഷോര്‍, ആസാദ്, സുഭാഷ്, നാസര്‍ അല്‍മഹ, ഹരി, അനീസ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സേവനം എമിറേറ്റ്സ് സെക്രട്ടറി സുരേഷ്, ട്രഷറര്‍ രഞ്ജിത് എന്നിവര്‍ നേതൃത്വം നല്കി.
സുരേഷ് അയിരൂര്‍, അഭിലാഷ് അര്‍ക്കന്നൂര്‍, വിനീത് ഇളമാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനമേളയും കോമഡി ഷോയും സേവനം എമിറേറ്റ്സ് കുടുംബാംഗങ്ങളുടെ അത്തപ്പൂക്കളം, ചെണ്ടമേളം, തിരുവാതിര, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

