പ്രകൃതിവാതക പവർ പ്ലാന്‍റുമായി 'സേവ'
text_fieldsഅൽ ലയ്യ് പവർ പ്ലാന്‍റ്
ഷാർജ: ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള നൂതനവഴികൾ സ്വീകരിക്കുന്നു. അൽ ലയ്യ് പവർ പ്ലാന്‍റ് വിപുലീകരിച്ച് 345 മെഗാവാട്ട് ശേഷിയുള്ള ആദ്യത്തെ ഗ്യാസ്-ഫയർ പവർ പ്ലാന്‍റിെൻറ ട്രയൽ പ്രവർത്തനം ആരംഭിച്ചതായി സേവ പ്രഖ്യാപിച്ചു.രണ്ട് എം701എഫ് ഗ്യാസ് ടർബൈനുകളാണ് പ്ലാൻറിൽ ഉപയോഗിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് 200 കോടി ദിർഹമാണ്. പ്രകൃതിവാതകം കത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന താപവൈദ്യുതി നിലയമാണ് ഗ്യാസ്-ഫയർഡ് പവർ പ്ലാന്‍റ് അല്ലെങ്കിൽ പ്രകൃതിവാതക പവർ പ്ലാന്‍റ്. ലോകത്തിലെ വൈദ്യുതിയുടെ നാലിലൊന്ന് വൈദ്യുതിയും ആഗോള ഹരിതഗൃഹ വാതകത്തിന്റെ ഗണ്യമായ ഭാഗവും ഈ രീതിയിൽ പ്രകൃതിവാതക പവർ സ്റ്റേഷനുകളാണ് ഉൽപാദിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

