ഷാർജയിൽ രണ്ട് ലക്ഷത്തോളം സ്മാർട്ട് മീറ്റർ സ്ഥാപിച്ച് സേവ
text_fieldsപഴയ വൈദ്യുതി മീറ്ററുകൾക്ക് പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന സേവയിലെ ജീവനക്കാർ
ഷാർജ: എമിറേറ്റിൽ കാലാവധി കഴിഞ്ഞ മെക്കാനിക്കൽ വൈദ്യുതി മീറ്ററുകൾക്ക് പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി തുടർന്ന് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). വൈദ്യുതി വിതരണ വകുപ്പ് മുഖാന്തരമാണ് സ്മാർട്ട് മീറ്ററുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,81,000 സ്മാർട്ട് മീറ്ററുകളാണ് മാറ്റിസ്ഥാപിച്ചത്.
ഈ വർഷം ഇതുവരെ 4000 സ്മാർട്ട് മീറ്ററുകൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നെറ്റ്വർക്കിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സേവ നടത്തുന്ന സമഗ്ര വികസന നയത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ എൻജിനീയർ അഹ്മദ് അൽ ബാസ് പറഞ്ഞു. പഴയ മീറ്റുകൾക്ക് പകരം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. സേവയുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്ന പദ്ധതിയുടെ ലക്ഷ്യം വിശ്വസനീയവും സുസ്ഥിരവുമായ സേവനങ്ങൾ എമിറേറ്റിലെ മുഴുവൻ ഉപഭോക്താക്കൾക്കും ലഭ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

