ആഗോള സുസ്ഥിരത അംഗീകാരം നേടി ‘സേവ’
text_fields‘പ്രിന്റ് റിലീഫ് സ്റ്റാൻഡേർഡി’ൽ നിന്നുള്ള അംഗീകാരം ‘സേവ’ സ്വീകരിക്കുന്നു
ഷാർജ: എമിറേറ്റിലെ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിക്ക് (സേവ) സുസ്ഥിര വികസനം കൈവരിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള സംഭാവനകൾ പരിഗണിച്ച് ആഗോള സുസ്ഥിരത സർട്ടിഫിക്കറ്റ്. അന്താരാഷ്ട്ര ഓർഗനൈസേഷനായ ‘പ്രിന്റ് റിലീഫ് സ്റ്റാൻഡേർഡി’ൽ നിന്നാണ് ആഗോള അംഗീകാരം കരസ്ഥമാക്കിയിരിക്കുന്നത്.
അച്ചടിച്ച പേപ്പറുകൾക്ക് പകരമായി മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ‘പ്രിന്റ് റിലീഫ് സ്റ്റാൻഡേർഡി’ന്റെ പദ്ധതിയിൽ സേവ പങ്കെടുക്കുകയും 2024 ജനുവരി ഒന്നുമുതൽ മേയ് 31വരെ 115 മരങ്ങൾ നടുകയും ചെയ്തിരുന്നു. സെറോക്സ് എമിറേറ്റ്സിന്റെ സഹകരണത്തോടെ ആരംഭിച്ച ഈ ആഗോള വനവത്കരണ പരിപാടിയിലെ പങ്കാളിത്തമാണ് അംഗീകാരം നേടിക്കൊടുത്തിരിക്കുന്നത്.
സേവ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് ഡയറക്ടർ മാജിദ് ഹുറൈമെൽ അൽ ശംസി, സെറോക്സ് യു.എ.ഇ ജനറൽ മാനേജർ മഹ്മൂദ് അൽ യഹ്യയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പരിസ്ഥിതിയെ സംരക്ഷിക്കാനും ലക്ഷ്യബോധമുള്ള സംരംഭങ്ങളെ പിന്തുണക്കാനുമുള്ള അതോറിറ്റിയുടെ താൽപര്യമാണ് ഒരു അന്താരാഷ്ട്ര സംഘടനയിൽനിന്ന് സർട്ടിഫിക്കറ്റ് നേടുന്നത് സ്ഥിരീകരിക്കുന്നതെന്ന് മാജിദ് ഹുറൈമെൽ അൽ ശംസി പറഞ്ഞു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ് പരിസ്ഥിതി സംരക്ഷിക്കാനും സുസ്ഥിരത കൈവരിക്കാനും ആവശ്യമായ പദ്ധതികളിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

