Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സേതുരാമയ്യർ ബുർജ് ഖലീഫയിൽ
text_fieldsbookmark_border
Listen to this Article
ദുബൈ: പുതിയ മമ്മൂട്ടി ചിത്രമായ സി.ബി.ഐ ഫൈവ്- ദി ബ്രെയിന്റെ ട്രെയിലർ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം രാത്രി 10നും 10.30നും (യു.എ.ഇ സമയം 8.30-9.00) ഇടയിലാണ് സേതുരാമയ്യർ ബുർജ് ഖലീഫയിൽ എത്തുകയെന്ന് സിനിമയുടെ ഗൾഫിലെ വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് അറിയിച്ചു.
സിനിമയുടെ ആഗോളപ്രദർശനത്തിന്റെ മുന്നോടിയാണ് ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം. മെയ് ഒന്നിനാണ് സി.ബി.ഐ അഞ്ചാം ഭാഗം തിയേറ്ററുകളിലെത്തുന്നത്.
Next Story

