യു.കെ വിമാനത്താവളങ്ങളിൽ സേവനങ്ങൾ വൈകാൻ സാധ്യത
text_fieldsദുബൈ: യു.കെയിലെ വിവിധ വിമാനത്താവളങ്ങളിൽ സർവിസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ വിമാനക്കമ്പനികളുടെ മുന്നറിയിപ്പ്. ഡിസംബർ 23 മുതൽ 26വരെയും 29 മുതൽ 31വരെയുമാണ് വൈകാൻ സാധ്യതയെന്ന് എമിറേറ്റ്സ് എയർലൈനും ഇത്തിഹാദ് എയർവേസും മുന്നറിയിപ്പ് നൽകി. എന്നാൽ, നിലവിലുള്ള ഷെഡ്യൂളിൽ മാറ്റമില്ലാതെ സർവിസുകൾ നടക്കുമെന്നാണ് ഇരുകമ്പനികളും അറിയിച്ചിട്ടുള്ളത്.
യു.കെ വിമാനത്താവളങ്ങളിൽ സേവനങ്ങൾ വൈകാൻ സാധ്യതലണ്ടൻ ഹീത്രൂ, ബർമിങ്ഹാം, ഗാറ്റ്വിക്ക്, ഗ്ലാസ്ഗോ, മാഞ്ചസ്റ്റർ വിമാനത്താവളങ്ങളിലാണ് വൈകലിന് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യു.കെയിലെ വ്യവസായിക പണിമുടക്കാണ് സർവിസ് വൈകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

