സേവനം എമിറേറ്റ്സ് 'ഓണനിലാവ്'
text_fieldsറാസല്‍ഖൈമയില്‍ സേവനം എമിറേറ്റ്സ് സംഘടിപ്പിക്കുന്ന ‘ഓണനിലാവ് 2022’ പ്രചാരണാര്‍ഥം ഇറക്കിയ ബ്രോഷറിന്റെ പ്രകാശനച്ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: റാക് സേവനം എമിറേറ്റ്സ് കമ്മിറ്റി ആഭിമുഖ്യത്തില്‍ ഓണം-ഈദ് ആഘോഷത്തോടനുബന്ധിച്ച് 'ഓണനിലാവ് 2022' സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അടുത്ത മാസം ഒമ്പതിന് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ ശരീഫിന്റെ നേതൃത്വത്തില്‍ ഗാനവിരുന്നും സേവനം എമിറേറ്റ്സ് പ്രതിഭകളുടെ കലാപ്രകടനങ്ങളും നടക്കും.
ഓണനിലാവിന്റെ പ്രചാരണാര്‍ഥം ഇറക്കിയ ബ്രോഷറിന്റെ പ്രകാശനം റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ നിര്‍വഹിച്ചു. സേവനം എമിറേറ്റ്സ് പ്രസിഡന്റ് സുദര്ശനന് അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ജന. സെക്രട്ടറി എ.കെ. സേതുനാഥ്, ഓണനിലാവ് പ്രോഗ്രാം കണ്‍വീനര്‍ രഞ്ജിത്ത്, എം.ബി. അനീസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ മനോഹരന് സ്വാഗതവും ജോ. സെക്രട്ടറി സുരേഷ് ദിവാകരന് നന്ദിയും പറഞ്ഞു.

