സേവനം സെന്റർ ഷാർജ എസ്1 യൂനിറ്റ് കുടുംബ സംഗമം
text_fieldsസേവനം സെന്റർ ഷാർജ എമിറേറ്റ് കമ്മിറ്റിക്ക് കീഴിലെ എസ്1 യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എം.കെ. രാജനെ ആദരിക്കുന്നു
ഷാർജ: സേവനം സെന്റർ ഷാർജ എമിറേറ്റ് കമ്മിറ്റിക്ക് കീഴിലെ എസ്1 യൂനിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ‘സ്നേഹസംഗമം 2025’ എന്ന പേരിൽ അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വിവിധ പരിപാടികളോടെ നടത്തി. ചടങ്ങിൽ യൂനിറ്റ് പ്രസിഡന്റ് സി.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന. സെക്രട്ടറി ശ്രീപ്രകാശ് മുഖ്യാതിഥിയായി. സേവനം സെന്റർ യു.എ.ഇ മുൻ പ്രസിഡന്റ് എം.കെ രാജനെയും ഡോ. ഇന്ദുലേഖ രാജനെയും ചടങ്ങിൽ ആദരിച്ചു.
സുഗുണൻ മുല്ലശ്ശേരി, സുരേഷ് ബാബു, ശശാങ്കൻ സഹദേവൻ, കിഷോർ രവീന്ദ്രൻ, പ്രഭാകരൻ പന്ത്രോളി, സാം മുരുകേഷ്, വി. ദീപക്. എസ്. ബിന്ദു മധുസൂദനൻ, ദിലീപ് കുമാർ, രജീഷ്, സോബി സോംലാൽ, പിങ്കി സൂരജ് എന്നിവർ സംസാരിച്ചു. തുടർന്ന് റൂബി കിഷോർ, റഞ്ചി ജയരാജ്, സന്ധ്യ രജിഷ്, സവിത ജിനോ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. റെസിൻ ശശിധരൻ സ്വാഗതവും ജിനോ ഗോപി നന്ദിയും പറഞ്ഞു.

