ഗുരുതര നിയമലംഘനം: അജ്മാനിൽ റിക്രൂട്ടിങ് ഏജൻസിയുടെ ലൈസൻസ് പിൻവലിച്ചു
text_fieldsഗാർഹിക ജീവനക്കാർ
അജ്മാൻ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര നിയമലംഘനം നടത്തിയ റിക്രൂട്ടിങ് ഏജൻസിയുടെ അംഗീകാരം റദ്ദാക്കി.
അജ്മാനിലെ ഊദ് അൽ റീം എന്ന റിക്രൂട്ടിങ് ഏജൻസിയുടെ അംഗീകാരമാണ് മാനവ വിഭവ ശേഷി, എമിറടൈസേഷൻ റദ്ദാക്കിയത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗാർഹിക തൊഴിലാളി നിയമത്തിലെ വിവിധ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെന്നും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. അതേസമയം, വീഴ്ചകൾ പരിഹരിക്കാനും, പിഴ അടച്ച് നിയമവിധേയമാകാനും കമ്പനി അധികൃതർക്ക് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. അംഗീകാരമുള്ള റിക്രൂട്ടിങ് സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ 600590000 എന്ന നമ്പറിൽ റിപോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. തൊഴിൽ മേഖലയുടെ നിയന്ത്രണത്തിനും തൊഴിലുടമകൾ, റിക്രൂട്ടിങ് സ്ഥാപനങ്ങൾ, തൊഴിലാളികൾ എന്നിവരുടെ അവകാശ സംരക്ഷണത്തിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണമെന്ന് തൊഴിലുടമളോട് അധികൃതർ അഭ്യർഥിച്ചു. അല്ലാത്ത പക്ഷം, നിയമ നടപടകളിലേക്ക് നയിക്കുകയും ആരോഗ്യത്തിനും അപകടങ്ങൾക്കും വഴിവെക്കുമെന്നും മന്ത്രായം മുന്നറിയിപ്പുനൽകി. മാനുഷികമായ മൂല്യങ്ങളും ഉയർന്ന നിലവാരവും അനുസരിച്ചാണ് യു.എ.ഇയിൽ ഗാർഹിക തൊഴിൽ വിപണി പ്രവർത്തിക്കുന്നത്. ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ നിയമലംഘനം കണ്ടെത്തിയ 37 സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. അതോടെ ഈ വർഷം നടപട നേരിടുന്ന റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ എണ്ണം 107ലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

