Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2016 10:59 AM GMT Updated On
date_range 26 Nov 2016 10:59 AM GMTഭരണനിര്‍വഹണ ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും-ശൈഖ് മുഹമ്മദ്
text_fieldsbookmark_border
camera_alt?????? ???? ???????????? ?????????????? ??????? ??????? ??.?.? ???? ???????????? ???????????????? ???? ??????????????? ???? ???????? ????? ?????? ???? ??????
ദുബൈ: ഭരണ നിര്‍വഹണം ഗുണകരമാക്കാനുതകുന്ന പുതിയ ആശയങ്ങളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവരണമെന്നും അവയെ സ്വീകരിച്ച് പിന്തുണച്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ച് ദുബൈ ഭരണകൂടം നടത്തുന്ന അഫ്കാരി (എന്‍െറ ആശയം) മത്സരത്തിന്‍െറ വിജയികള്‍ക്ക് പുരസ്കാരം നല്‍കുന്ന ചടങ്ങിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്. 750ലേറെ ആശയങ്ങളാണ് മത്സരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. ഓരോ ആശയവും വിലപ്പെട്ടതാണെന്നും നൂതനാശയം തേടല്‍ സംസ്കാരമായി വളര്‍ന്നുവെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
എത്ര നിസാരമായി തോന്നിയാലും ഏതൊരാശയവും ജനജീവിതം കൂടുതല്‍ സുഗമമാക്കാനുള്ള വിത്തുകളാവാമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് സെന്‍റര്‍ ഫോര്‍ ഗവര്‍മെന്‍റ് ഇന്നവേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ എമിറേറ്റ്സ് ഐ.ഡി അതോറിറ്റി ജീവനക്കാരി ശൈഖ അല്‍ റൈഹി ഒന്നാം സ്ഥാനം നേടി. സേവനങ്ങള്‍ എളുപ്പമാക്കാനാകുന്ന മൈ സര്‍വീസ് എന്ന ആപ്പ് ആണ് ഇവരുടെ നിര്‍ദേശം. ഐ.ഡിക്കായി അപേക്ഷിക്കാന്‍ ഏറ്റവും അടുത്തുള്ള ഒഫീസ് കണ്ടത്തൊനും അവിടെയുള്ള തിരക്ക് മനസിലാക്കാനും സഹായിക്കുന്ന രീതിയിലാണ് ആപ്പ് സംവിധാനിച്ചിരിക്കുന്നത്. തിരക്ക് അധികമെങ്കില്‍ ചുവപ്പും ക്യൂ ചെറുതെങ്കില്‍ പച്ചയും നിറം തെളിയുന്നതാണ് രീതി. ഇതിനകം തന്നെ ആപ്പ് സേവനം നടപ്പാക്കിക്കഴിഞ്ഞു. സ്ഫോടക വസ്തുക്കള്‍ കണ്ടത്തൊന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന ആശയം മുന്നോട്ടുവെച്ച അഭ്യന്തര വകുപ്പിലെ ശൈഖ് ഖാലിദ് അല്‍ ക്വാസിമി രണ്ടാം സ്ഥാനം നേടി. പാദസുരക്ഷാ ക്ളിനിക്കുകളുടെ ആശയം സമര്‍പ്പിച്ച ആരോഗ്യ വിഭാഗത്തിലെ ഡോ. ഹുദാ അബ്ദാലി മൂന്നാം സ്ഥാനം നേടി. 750 ആശയങ്ങളില്‍ നിന്ന് 140 എണ്ണമാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്. ഇതില്‍ നിന്ന് വിദഗ്ധര്‍ കണ്ടത്തെിയ 30 ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കി. ഇതില്‍ നിന്ന് ആറെണ്ണം പൊതുജനങ്ങളുടെ അഭിപ്രായ രുപവത്കരണത്തിലൂടെ തെരഞ്ഞെടുത്തു. ഇവയില്‍ നിന്നാണ് അവസാന മൂന്ന് വിജയികളെ കണ്ടത്തെിയത്.
മത്സരാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത മുപ്പത് ആശയങ്ങളുടെ പ്രദര്‍ശനവും ശൈഖ് മുഹമ്മദ് നോക്കിക്കണ്ടു.

Next Story