ഡെലിവറി റൈഡർമാർക്ക് മെട്രോ, ബസ് സ്റ്റേഷനുകളിൽ പ്രത്യേക ഇരിപ്പിടം
text_fieldsഡെലിവറി റൈഡർമാർക്ക് മെട്രോ സ്റ്റേഷനിൽ വിശ്രമിക്കാനായി മാർക്ക് ചെയ്തിരിക്കുന്ന ഇരിപ്പിടം
ദുബൈ: വേനൽ ചൂടിൽ ആശ്വാസം പകർന്ന് എമിറേറ്റിലെ ഡെലിവറി റൈഡർമാർക്ക് കൂടുതൽ വിശ്രമസ്ഥലങ്ങൾ ഒരുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈയിലുടനീളമുള്ള എല്ലാ മെട്രോ, ബസ് സ്റ്റേഷനുകളിലുമാണ് വിശ്രമത്തിനായി ഇരിപ്പിടം മാറ്റിവെച്ചിരിക്കുന്നത്.
യൂനിഫോം ധരിച്ച എല്ലാ ഡെലിവറി റൈഡർമാർക്കും ഉച്ചക്ക് 12 മുതൽ മൂന്നു മണിവരെ ഈ സ്ഥലങ്ങളിൽ വിശ്രമിക്കാമെന്ന് ആർ.ടി.എ അറിയിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ആർ.ടി.എ ഇക്കാര്യം അറിയിച്ചത്. ദുബൈയിലെ ജനജീവിതത്തിൽ നിർണായകമായ പങ്കുവഹിക്കുന്ന ജനവിഭാഗമെന്ന നിലയിൽ ഡെലിവറി റൈഡർമാരുടെ ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

