മുതിർന്ന മാധ്യമ പ്രവർത്തകൻ അഹ്മദ് അൽ മൻസൂരി അന്തരിച്ചു
text_fieldsഅഹമ്മദ് അൽ മൻസൂരി
ദുബൈ: യു.എ.ഇയിലെ മാധ്യമ രംഗത്തെ സുപ്രസിദ്ധനായ മുതിർന്ന മാധ്യമ പ്രവർത്തകൻ അഹ്മദ് അൽ മൻസൂരി അന്തരിച്ചു. 80 വയസ്സായിരുന്നു. ശനിയാഴ്ച ദുബൈ മീഡിയ ഓഫിസാണ് മരണ വിവരം പുറത്തുവിട്ടത്.
1944ൽ ദുബൈയിലെ അൽ ശിന്തകയിലാണ് ജനനം. 1967ൽ ഷാർജ റേഡിയോയിൽ അനൗൺസറായാണ് മാധ്യമ രംഗത്തേക്കുള്ള അഹ്മദ് അൽ മൻസൂരിയുടെ പ്രവേശനം. മാധ്യമ പ്രതിനിധി സംഘങ്ങളെ നയിക്കാനും യു.എ.ഇയുടെ രാഷ്ട്ര ശിൽപി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ വിദേശ യാത്രകളിൽ അനുഗമിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും മാധ്യമ രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മൊറോക്കോ, തുനീഷ്യ, ഒമാൻ എന്നീ രാജ്യങ്ങൾ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

