സീനിയർ ചേംബർ ഇന്റർനാഷനൽ ഭാരവാഹികൾ
text_fieldsഅരുൺകുമാർ കൃഷ്ണൻ, മഹേഷ് കൃഷ്ണൻ, രാജേഷ് കുമാർ
ദുബൈ: 2024-25ലേക്കുള്ള സീനിയർ ചേംബർ ഇന്റനാഷനൽ-ദുബൈ ലീജിയൺ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച ദേരയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച യോഗം ചലച്ചിത്ര സംവിധായകൻ ഡോ. സോഹൻ റോയ് ഉദ്ഘാടനം ചെയ്തു.
അരുൺകുമാർ കൃഷ്ണൻ പുതിയ പ്രസിഡന്റായും മഹേഷ് കൃഷ്ണൻ സെക്രട്ടറിയായും രാജേഷ് കുമാർ ട്രഷററായും സത്യപ്രതിജ്ഞ ചെയ്തു.
സീനിയർ ചേംബർ മുൻ പ്രസിഡന്റ് സഹദേവ പണിക്കർ, നിഷാദ് ഗോപിനാഥ്, മുനീർ അൽവഫ, ചാക്കോ ഊളക്കാടൻ, രാജീവ് പിള്ള, അജീഷ് സതീശൻ, ബിബി ജോൺ, തോമസ് അലക്സാണ്ടർ, സിറാജ്, ഷക്കീറ മുനീർ തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രോജക്റ്റ് ഡയറക്ടർ സുരേഷ് ഗോപിനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് സുരേഷ് പുറവന്‍കര നന്ദിയും പറഞ്ഞു.

