സീനിയർ ചേംബർ ദുബൈ ലീജ്യൻ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsസീനിയർ ചേംബർ ദുബൈ ലീജ്യൻ സംഘടിപ്പിച്ച ഓണാഘോഷം
ദുബൈ: സീനിയർ ചേംബർ ഇന്റർനാഷനൽ ദുബൈ ലീജ്യൻ ഓണാഘോഷവും അധ്യാപകദിനവും ആഘോഷിച്ചു. ഖിസൈസ് അൽ ബുസ്താൻ റെസിഡൻസിൽ നടന്ന ഓണാഘോഷ പരിപാടികൾ സീനിയർ ചേംബർ ഇന്റർനാഷനൽ നാഷനൽ വൈസ് പ്രസിഡന്റ് നിഷാദ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
മലയാള നടി ഡോ. വിന്ദുജ മേനോൻ മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര താരങ്ങളായ നിനി കാസിം, അനുഷ, ഷംല എന്നിവരും പങ്കെടുത്തു. സീനിയർ ചേംബർ ദുബൈ ലീജ്യൻ പ്രസിഡന്റ് സഹദേവ പണിക്കർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുനീർ അൽ വഫാ, അഡ്വ. വി. സി. ചാക്കോ, സുരേഷ് പുറവങ്കര എന്നിവർ ആശംസകൾ അർപ്പിച്ചു. ലീജിയൻ അംഗങ്ങളുടെ തിരുവാതിര, നാടകം മറ്റു കലാസാംസ്കാരിക പരിപാടികൾ നടത്തി. ലീജ്യൻ അംഗങ്ങളും അധ്യാപികമാരുമായ പുഷ്പ മഹേഷിനെയും പ്രതിഭ പ്രശാന്തിനെയും ആദരിച്ചു. പുഷ്പ മഹേഷ് സ്വാഗതവും മുരളീധരൻ കുട്ടൻ നന്ദിയും പറഞ്ഞു.