Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൃതദേഹം അയക്കുന്നത്...

മൃതദേഹം അയക്കുന്നത് വൈകുന്നു; പ്രവാസി ഇന്ത്യ നിവേദനം നൽകി

text_fields
bookmark_border
pravasi india
cancel
camera_alt

പ്ര​വാ​സി ഇ​ന്ത്യ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എം​ബ​സി അ​ധി​കൃ​ത​ർ​ക്ക്​ പ്ര​വാ​സി ഇ​ന്ത്യ നി​വേ​ദ​നം ന​ൽ​കി.

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി പ്രേം ​ച​ന്ദ്, ക​മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്സ് അ​റ്റാ​ഷെ ഗൗ​ര​വ് കു​മാ​ർ സി​ങ്​ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​ടെ കാ​ല​താ​മ​സം മൂ​ല​മു​ണ്ടാ​കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല സ​വാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സു​ന്ദ​ർ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​സീ​ബ്, സെ​ക്ര​ട്ട​റി ഹാ​ഫി​സു​ൽ ഹ​ഖ് എ​ന്നി​വ​രാ​ണ്​ നി​വേ​ദ​നം ന​ൽ​കി​യ​ത്.

ഇ-​കെ​യ​ർ സം​വി​ധാ​നം മൂ​ഖലം മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ പ​ല​പ്പോ​ഴും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ-​കെ​യ​ർ സം​വി​ധാ​ന​ത്തി​ന്​ പ്ര​യോ​ജ​ന​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ പോ​രാ​യ്മ​ക​ളാ​ണു​ള്ള​തെ​ന്നും അ​തി​നാ​ൽ ഇ​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​​പ്പെ​ട്ടു.

മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ പ​രി​ഗ​ണി​ച്ചു കൊ​ണ്ട് വേ​ണം സം​വി​ധാ​ന​ത്തെ പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​ത്. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക, ബ​ഹു​ഭാ​ഷ പി​ന്തു​ണ ന​ൽ​കു​ക, സ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടു​ക എ​ന്നി​വ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക​യും ബു​ദ്ധി​മു​ട്ട് ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യും -നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Sending the body is delayed- Pravasi India filed petition
Next Story