Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെൽഫി മതി; ബാങ്ക്...

സെൽഫി മതി; ബാങ്ക് അക്കൗണ്ട് തുറക്കാം

text_fields
bookmark_border
സെൽഫി മതി; ബാങ്ക് അക്കൗണ്ട് തുറക്കാം
cancel

ദുബൈ: സാ​ങ്കേതികവിദ്യയിൽ അനുദിനം കുതിച്ചുപായുന്ന യു.എ.ഇയിൽ ഒരു സെൽഫി ഉപയോഗിച്ച്​ ബാങ്ക്​ അക്കൗണ്ട്​ തുറക്കാൻ സംവിധാനവുമായി അബൂദബി ഇസ്​ലാമിക് ബാങ്ക്. ഫേസ്​ ഐഡി സംവിധാനം വഴിയാണ്​ അതിവേഗ അക്കൗണ്ട്​ തുറക്കാൻ സൗകര്യം ഒരുക്കുന്നത്​. ഫേസ് ഐഡി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരം നൽകുന്ന രാജ്യത്തെ ആദ്യ ബാങ്ക് എന്ന ഖ്യാതിയും ഇതോടെ അബൂദബി ഇസ്​ലാമിക് ബാങ്ക് സ്വന്തമാക്കി.

ബാങ്കി​െൻറ മൊബൈൽ ആപ്​ ഡൗൺലോഡ് ചെയ്ത് സെൽഫി എടുത്താൽ തിരിച്ചറിയലി​െൻറ ആദ്യഘട്ടം പൂർത്തിയാകും. ആപ്​ ഡൗൺലോഡ് ചെയ്തശേഷം മൊബൈൽ നമ്പർ നൽകണം. അതിലേക്ക് ഒ.ടി.പി എത്തും.

സെൽഫിക്കു പിന്നാലെ മുഖത്തി​െൻറ വിവിധ വശങ്ങൾ ഫേസ് ഐഡി കൃത്യമാക്കാൻ ആപ്​ സ്കാൻ ചെയ്യും. തുടർന്ന് തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി സ്കാൻ ചെയ്യണം. പിന്നീട്​ പാസ്പോർട്ടി​െൻറ ഒന്നാം പേജും സ്കാൻ ചെയ്യണം. ജോലിയുള്ളവരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റും സ്കാൻ ചെയ്യണം. ബാങ്കി​െൻറ നിബന്ധനകൾ ഒപ്പിടാൻ എത്താൻ സൗകര്യപ്പെടുന്ന ഏറ്റവും അടുത്ത ശാഖകൂടി നൽകിയാൽ അക്കൗണ്ട് തയാർ. ഡിജിറ്റൽ അക്കൗണ്ടുകൾ തുടങ്ങാൻ ദുബൈയിലെ ചില ബാങ്കുകൾ സമാനമായ സൗകര്യം നേരത്തേ നൽകിയിരുന്നു. എന്നാൽ, ഫേസ്​ ഐഡി സൗകര്യം നൽകിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SelfieDubaibank account
News Summary - Selfie is enough; You can open a bank account
Next Story