Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാത്തിരിപ്പ് കുറക്കാൻ...

കാത്തിരിപ്പ് കുറക്കാൻ ഷാർജ എയർപോർട്ടിൽ സ്വയം ചെക്ക്-ഇൻ സേവനം

text_fields
bookmark_border
കാത്തിരിപ്പ് കുറക്കാൻ ഷാർജ എയർപോർട്ടിൽ സ്വയം ചെക്ക്-ഇൻ സേവനം
cancel
camera_alt

ഷാർജ എയർപോർട്ടിലെ സ്വയം ചെക്ക്-ഇൻ സേവനം 

ഷാർജ: ഷാർജ വിമാനത്താവള അതോറിറ്റി (എസ്‌.എ‌.എ) സ്വയം ചെക്ക്-ഇൻ സേവനങ്ങൾ നടപ്പാക്കിത്തുടങ്ങി.യാത്രക്കാർക്ക് അവരുടെ ഗ്രൗണ്ട് പ്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കാനും തിരക്കേറിയ സമയങ്ങളിൽ കാത്തിരിപ്പുസമയം കുറക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.നിലവിൽ എയർ അറേബ്യയിലെ യാത്രക്കാർക്ക് ഡിപ്പാർച്ചർ ഹാളിൽ സ്ഥിതിചെയ്യുന്ന സ്വയംനിയന്ത്രിത കിയോസ്​കുകളുടെ സേവനം ലഭ്യമാണ്.

ഇതുവഴി യാത്രക്കാർക്ക്​ ചെക്ക്-ഇൻ ചെയ്യാനും ബോർഡിങ്​ പാസുകൾ എടുക്കാനും ബാഗുകൾ സൂക്ഷിക്കാനും കഴിയും. ഉപഭോക്താക്കളുടെ സംതൃപ്​തി വർധിപ്പിക്കാനും ഷാർജയിലെ അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരാൻ അവരെ പ്രാപ്​തരാക്കുന്നതിനുമാണ്​ സംവിധാനമൊരുക്കിയതെന്ന്​ ഷാർജ എയർപോർട്ട് അതോറിറ്റി പ്രസ്​താവനയിൽ പറഞ്ഞു.

യാത്രക്കാരുടെ നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനും എയർപോർട്ട് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും 112ലധികം സെൻസറുകളും ഷാർജ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ്​ മുൻകരുതൽ നടപടികൾ പാലിക്കുന്നത്​ നിരീക്ഷിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും ജീവനക്കാരുമായുള്ള സമ്പർക്കം കുറക്കുന്നതിനും ഇത്​ സഹായിക്കും.

യാത്രക്കാർക്ക് അവരുടെ ഇടപാടുകൾ 20 സെക്കൻഡിൽ പൂർത്തിയാക്കാൻ കഴിയും.യാത്രക്കാരൻ വിമാനത്തിൽ കയറുന്നതോടെ, ഓട്ടോമേറ്റഡ് ബോർഡിങ്​ പാസ് സിസ്​റ്റം എല്ലാ വിവരങ്ങളും പരിശോധിക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah AirportsharjahSelf check-in service
News Summary - Self check-in service at Sharjah Airport to reduce waiting
Next Story