Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2020 8:15 AM IST Updated On
date_range 11 Sept 2020 8:15 AM ISTസേഹയുടെ പി.സി.ആർ പരിശോധന നിരക്ക് 250 ദിർഹമായി കുറച്ചു
text_fieldsbookmark_border
അബൂദബി: മൂക്കിൽനിന്ന് സ്വാബ് ശേഖരിച്ച് പി.സി.ആർ പരിശോധന നടത്തുന്നതിനുള്ള ചെലവ് 250 ദിർഹമായി കുറച്ചതായി അബുദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ അറിയിച്ചു.
രാജ്യത്തെ എല്ലാ സെഹ പരിശോധന കേന്ദ്രങ്ങളിലും പുതിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും. എല്ലാ ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രങ്ങളിലും സെഹ ആശുപത്രികളിലും ക്ലിനിക്കുകളിലും പുതിയ നിരക്ക് ബാധകമാണ്. അബൂദബി കോർണിഷ്, സായിദ് സ്‌പോർട്‌സ് സിറ്റി എന്നിവ ഉൾപ്പെടെ അബൂദബി നഗരത്തിൽ അഞ്ച് സ്ഥലങ്ങളിലായി 20 സ്‌ക്രീനിങ് സെൻററുകൾ പ്രവർത്തിക്കുന്നു. നേരത്തേ 370 ദിർഹമായിരുന്നു ഈടാക്കിയിരുന്നത്. കോവിഡ് വൈറസ് ബാധിതരെന്ന് സംശയിക്കുന്നവർക്ക് പരിശോധന സൗജന്യമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

