Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസായിദ് സിറ്റിയിൽ സെഹ...

സായിദ് സിറ്റിയിൽ സെഹ രക്തദാന കേന്ദ്രം തുറന്നു

text_fields
bookmark_border
സായിദ് സിറ്റിയിൽ സെഹ രക്തദാന കേന്ദ്രം തുറന്നു
cancel
camera_alt

പശ്ചിമ അബൂദബിയിലെ സായിദ് സിറ്റിയിൽ പുതിയ രക്തദാന കേന്ദ്രം സെഹ ഗ്രൂപ് സി.ഇ.ഒ ഡോ. താരെക് ഫത്തേ ഉദ്ഘാടനം ചെയ്യുന്നു 

അബൂദബി: പശ്ചിമ അബൂദബിയിലെ (അൽ ദഫ്ര) സായിദ് സിറ്റിയിൽ അബൂദബി ആരോഗ്യ സേവന കമ്പനിയായ സെഹ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആരംഭിച്ച പുതിയ രക്തദാന കേന്ദ്രം തുറന്നു. സെഹ ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഡോ. താരെക് ഫത്തേ ഉദ്ഘാടനം ചെയ്തു. രക്തദാതാക്കളുടെയും സ്വീകർത്താക്കളുടെയും സുരക്ഷ ഉറപ്പാക്കിയാണ്​ കേന്ദ്രം തുറന്നത്​. കോവിഡ് വാക്‌സിനേഷ​െൻറ ആദ്യത്തെയോ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ആരോഗ്യമുള്ളവർക്ക് രക്തം ദാനം ചെയ്യാം.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ട്​ മുതൽ വൈകുന്നേരം അഞ്ചു വരെ പുതിയ കേന്ദ്രം പ്രവർത്തിക്കും. സായിദ് സിറ്റി, ഗായാത്തി, ഡെൽമ ദ്വീപ് എന്നിവിടങ്ങളിലെ യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും പ്രവർത്തനം ലഭ്യമാകുന്ന കേന്ദ്രത്തിൽ പ്രതിവർഷം 3000 ദാതാക്കളെ സ്വീകരിക്കാൻ ശേഷിയുണ്ട്. നാല് മുറികളുള്ള കേന്ദ്രം ഒരു ജനറൽ പ്രാക്ടീഷനർ, മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ, നഴ്‌സിങ് സ്​റ്റാഫ്​ എന്നിവർ അടങ്ങുന്ന മെഡിക്കൽ ടീമാണ് കൈകാര്യം ചെയ്യുക.അബൂദബി ബ്ലഡ് ബാങ്ക് സർവിസസ് (എ.ഡി.ബി.ബി.എസ്) പുതിയ രക്തദാന കേന്ദ്രത്തി​െൻറ മേൽനോട്ടം വഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seha Blood Donation CenterZayed City
News Summary - Seha Blood Donation Center opens in Zayed City
Next Story