Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീതി സാഹിബ് ലൈബ്രറി...

സീതി സാഹിബ് ലൈബ്രറി ഉദ്‌ഘാടനം ചെയ്തു; എ.ഐ കാലത്തും പുസ്തകങ്ങൾക്ക് പ്രസക്തി -സാദിഖലി ശിഹാബ് തങ്ങൾ

text_fields
bookmark_border
സീതി സാഹിബ് ലൈബ്രറി ഉദ്‌ഘാടനം ചെയ്തു;  എ.ഐ കാലത്തും പുസ്തകങ്ങൾക്ക് പ്രസക്തി -സാദിഖലി ശിഹാബ് തങ്ങൾ
cancel
camera_alt

ദുബൈ കെ.എം.സി.സി ആസ്ഥാനത്തെ സീതി സാഹിബ് ലൈബ്രറി പാണക്കാട്​ സാദിഖലി

ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: എ.ഐ കാലത്തും പുസ്തകങ്ങൾക്ക് പ്രസക്തിയുണ്ടെന്നും ഡിജിറ്റൽ യുഗത്തിലേക്ക് സഞ്ചരിക്കുമ്പോഴും പിന്നിട്ട കാലവും ചരിത്രവും ഓർമപ്പെടുത്താൻ വായനയാണ് വഴികാട്ടിയാവുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് വായനയിലൂടെ നടക്കുന്നത്​. പുസ്തകങ്ങൾ നിർവഹിക്കുന്നത് ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംവിധാനിച്ച സീതി സാഹിബ് ലൈബ്രറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

മുസ്‌ലിം ലീഗിന്‍റെ എക്കാലത്തെയും ഓർമകളുടെ നിറദീപമാണ് മഹാനായ കെ.എം. സീതി സാഹിബ്​. അദ്ദേഹത്തിന്‍റെ നാമത്തിൽ വിശാലമായ ലൈബ്രറി സ്ഥാപിച്ച ദുബൈ കെ.എം.സി.സിയുടേത് ശ്ലാഘനീയമായ പ്രവർത്തനമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ്​ ഇസ്‌മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.

ദുബൈ കെ.എം.സി.സി കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി ബോർഡ് ഡയരക്ടർ റാഷിദ് അസ്‌ലം, മാധ്യമ പ്രവർത്തകരായ എം.സി.എ. നാസർ, അനൂപ് കീച്ചേരി, കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് വികസന സമിതിയംഗം ഷൗക്കത്ത് മൂഴിക്കൽ എന്നിവർ സംസാരിച്ചു.

ദുബൈ കെ.എം.സി.സി ആക്ടിങ്​ ജനറൽ സെക്രട്ടറി നാസർ മുല്ലക്കൽ സ്വാഗതവും തൂലിക ഫോറം ജനറൽ കൺവീനർ റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, റഈസ് തലശ്ശേരി, അഫ്സൽ മെട്ടമ്മൽ, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, പി.വി നാസർ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആർ. ഷുക്കൂർ, ഹസൻ ചാലിൽ, തൂലിക ഫോറം ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, എസ്. നിസാമുദ്ദീൻ, വി.കെ.കെ. റിയാസ്, ടി.എം.എ. സിദ്ദീഖ്, മൂസ കൊയമ്പ്രം, മുജീബ് കോട്ടക്കൽ, ബഷീർ കാട്ടൂർ, നബീൽ നാരങ്ങോളി, ഹനീഫ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:libraryshihab thangalSeethi Sahib
News Summary - Seethi Sahib Library Inaugurated
Next Story