സീതി സാഹിബ് ഫൗണ്ടേഷൻ ഉപന്യാസ മത്സരം
text_fieldsഷാർജ: സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനവും അവാർഡ് ദാന സംഗമവും ഏപ്രിൽ 19ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും.
പരിപാടിയുടെ ഭാഗമായി യു.എ.ഇ തലത്തിൽ ഉപന്യാസ മത്സരം അരങ്ങേറും. ‘സീതി സാഹിബ്-നൈതിക രാഷ്ട്രീയത്തിന്റെ ദാർശനിക മുഖം’ എന്ന വിഷയത്തിൽ അഞ്ചു പുറത്തിൽ കവിയാത്ത മൗലിക രചനകൾ പി.ഡി.എഫ് അല്ലെങ്കിൽ വേർഡ് ഫോർമാറ്റിൽ മാർച്ച് 30നകം seethisahibfoundation@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0555710639 (കാദർകുട്ടി നടുവണ്ണൂർ) എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

