Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീമാ അവാർഡ്​ വിതരണം...

സീമാ അവാർഡ്​ വിതരണം അബൂദബിയിൽ ജൂണ്‍ 30ന്​ തുടങ്ങും 

text_fields
bookmark_border
സീമാ അവാർഡ്​ വിതരണം അബൂദബിയിൽ ജൂണ്‍ 30ന്​ തുടങ്ങും 
cancel

അബൂദബി: അബൂദബി വിനോദസ​ഞ്ചാര^സാംസ്​കാരിക അതോറിറ്റിയുടെ (ടി.സി.എ അബൂദബി) സഹകരണത്തോടെ ദ​ക്ഷിണേന്ത്യൻ അന്താരാഷ്​ട്ര ചലച്ചിത്ര അവാർഡ്​ (സീമാ) വിതരണ പരിപാടി അബൂദബിയിൽ നടക്കും. ജൂണ്‍ 30-, ജൂലൈ ഒന്ന്​ തീയതികളിൽ അബൂദബി നാഷനൽ എക്​സിബിഷൻ ​െസൻററിലാണ്​ അവാർഡ്​ വിതരണം. പരിപാടിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്നു. അഭിനേതാക്കളായ ജയം രവി, ശ്രിയ സരൺ,  റാണാ ദഗ്ഗുബടി, തമിഴ് ചലച്ചിത്ര സംവിധായകന്‍ വിജയ്​ തുടങ്ങിയവർ പ​െങ്കടുത്തു.  ഈ വര്‍ഷത്തെ സീമാ അവാര്‍ഡുകളുടെ വേദിയായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ലാദമുണ്ടെന്ന്​ ടി.സി.എ അബൂദബിആക്ടിങ്​ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുൽത്താന്‍ ആൽ ദാഹേരി പറഞ്ഞു.

600-ലേറെ ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിക്ക്​ പ്രമുഖ താരങ്ങളുടെ പ്രകടനങ്ങള്‍ മാറ്റുകൂട്ടുമെന്ന്​ സീമാ ചെയർപേഴ്‌സൻ ബൃന്ദ പ്രസാദ് പറഞ്ഞു.സീമായുടെ വിദേശരാജ്യങ്ങളിലെ പ്രൊമോട്ടറായ ഇറാ എൻറര്‍ടെയ്​ൻമ​െൻറ്​ ഡയറക്ടര്‍ ആനന്ദ് പി. വൈ​േൻറഷ്‌കര്‍, ഇത്തിഹാദ് എയര്‍വേയ്‌സ്​ ഇന്ത്യന്‍ വൈസ് പ്രസിഡൻറ്​ നീര്‍ജ ഭാട്ടിയ, ഡെസ്​റ്റിനേഷന്‍ മാനേജ്‌മ​െൻറ്​ കമ്പനി റോയൽ അറേബ്യനി​​െൻറ മാനേജിങ്​ ഡയറക്ടര്‍ നവീന്‍ സൽദാന തുടങ്ങിയവരും പ്രഖ്യാപന ചടങ്ങിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seema
News Summary - seema
Next Story