സീക്ക് നേതൃപരിശീലന ക്യാമ്പ്
text_fieldsദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സീക്ക് ദുബൈ ചാപ്റ്റർ നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രസിഡന്റ് പി.കെ. സമീർ അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനർ അസ്കർ തേഞ്ഞിപ്പലം ക്ലാസെടുത്തു. സെക്രട്ടറി സാദികുൽ അമീൻ സ്വാഗതം പറഞ്ഞു.
സീക്ക് പ്രസിഡന്റ് കരീം കള്ളാർ, യു.എ.ഇ കമ്മിറ്റി ചെയർമാൻ അബൂബക്കർ കുറ്റിക്കോൽ, കൺവീനർ സി.ബി. കരീം, വൈസ് പ്രസിഡന്റ് ഹാഷിം ആറങ്ങാടി, ഡയറക്ടർ പി.എം. ഹസൈനാർ, ആദിൽ ചിത്താരി, ലത്തീഫ് പാലാഴി, മജീദ് കുന്നിൽ, എ.കെ. മുനീർ, സുഹൈൽ കെ., അമീർ ഹസ്സൻ, റമീസ് പി., നസീം, സി.കെ. ഇബ്രാഹിം, സി.എം. മുസ്തഫ, അബ്ദുറഹീം എന്നിവർ സംസാരിച്ചു.

