Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ന്​ കാ​ണാം ...

ഇ​ന്ന്​ കാ​ണാം ഇ​ടി​പ്പൂ​രം

text_fields
bookmark_border
ഇ​ന്ന്​ കാ​ണാം  ഇ​ടി​പ്പൂ​രം
cancel
camera_alt

social-knockout 

സോ​ഷ്യ​ൽ മീ​ഡി​യ സിം​ഹ​ങ്ങ​ൾ ഇ​ന്ന്​ ഇ​ടി​ക്കൂ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്നു. ലോ​ക​ത്തി​ലെ ആ​ദ്യ സോ​ഷ്യ​ൽ മീ​ഡി​യ കോം​പാ​റ്റി​നാ​ണ്​ ഇ​ന്ന്​ ദു​ബൈ കൊ​ക്കോ കോ​ള അ​രീ​ന സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ തി​ള​ങ്ങും താ​ര​ങ്ങ​ൾ​ക്കൊ​പ്പം റാ​പ്​ സം​ഗീ​ത​ത്തി​ലെ പ്ര​മു​ഖ​രും അ​ര​ങ്ങു​ത​ക​ർ​ക്കും. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​െ​ൻ​റ സ​ഹ​ക​ര​ണ​ത്തോ​ടെ ടി.​കെ ഫൈ​റ്റ്​ നൈ​റ്റ്​​സാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


മ​ണി കി​ക്ക്​​സ്​ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ദു​ബൈ​യി​ലെ യു​വ ബി​സി​ന​സ്​​മാ​നും ഇ​ൻ​​ഫ്ലു​വ​ൻ​സ​റു​മാ​യ റാ​ഷി​ദ്​ സെ​യ്​​ഫ്​ ബെ​ൽ​ഹ​സ​യാ​ണ്​ മു​ഖ്യ ആ​ക​ർ​ഷ​ണം. അ​മേ​ച്വ​ർ ബോ​ക്​​സി​ങി​ൽ ബെ​ൽ​ഹ​സ​യു​ടെ അ​ര​ങ്ങേ​റ്റ​മാ​ണി​ത്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യൂ ​ട്യൂ​ബ​ർ ആ​ദം സ​ലാ ആ​ദ്യ​മാ​യി മി​ഡി​ൽ ഈ​സ്​​റ്റി​ലെ റി​ങ്ങി​ലി​റ​ങ്ങും. മി​ല്യ​ൺ ക​ണ​ക്കി​ന്​ ഫോ​ളോ​വേ​ഴ്​​സു​ള്ള ഫ​ല​സ്​​തീ​നി യൂ ​ട്യൂ​ബ​റും ക​ണ്ട​ൻ​റ്​ ക്രി​യേ​റ്റ​റു​മാ​യ അ​ന​സ്​ അ​ൽ ഷാ​യി​ബ്, സി​റി​യ​ൻ സോ​ഷ്യ​ൽ മീ​ഡി​യ സ്​​റ്റാ​ർ വാ​ലി​ദ്​ ഷാ​ർ​ക്​​സ്, എ​ൻ ആ​ൻ​ഡ്​ എ ​പ്രൊ​ഡ​ക്ഷ​ൻ​സ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന യു​ട്യൂ​ബ്​ സ്​​റ്റാ​ർ അ​മീ​ർ ഫൊ​​ത്തൂ​ഹി, ഇ​ൻ​ഫ്ലു​വ​ൻ​സ​ർ സ്ലിം ​ബ​അ​ൽ​ബ​ഹ​ർ എ​ന്നി​വ​രാ​ണ്​ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. റാ​ഷി​ദ്​ ബെ​ൽ​ഹ​സ​യും അ​ന​സ്​ അ​ൽ ഷാ​യി​ബും ത​മ്മി​ലാ​ണ്​ ആ​ദ്യ മ​ത്സ​രം. ആ​ദം സ​ലാ​യെ വാ​ലി​ദ്​ ഷാ​ർ​ക്​​സ്​ നേ​രി​ടു​േ​മ്പാ​ൾ അ​മീ​ർ ഫൊ​​ത്തൂ​ഹി​യും സ്ലിം ​ബ​അ​ൽ​ബ​ഹ​റും ഏ​റ്റു​മു​ട്ടും. അ​ര​ങ്ങ്​ കൊ​ഴു​പ്പി​ക്കാ​ൻ ഫാ​റ്റ്​ ജോ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന റാ​പ്പ​ർ ജോ​സ​ഫ്​ അ​േ​ൻ​റാ​ണി​യോ ക​ർ​റ്റാ​ജെ​ന, പ​ഞ്ചാ​ബി സ്​​റ്റാ​ർ ഗു​രു ര​ൺ​ധ​വ, അ​മേ​രി​ക്ക​ൻ റാ​പ്പ​ർ ഗാ​യ​ക​ൻ ജൂ​ലി​യ​സ്​ ഡു​ബോ​സ്​ എ​ന്നി​വ​രും പാ​ടി​ത​ക​ർ​ക്കും.

'സോ​ഷ്യ​ൽ നോ​ക്കൗ​ട്ട്​' എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളും ന​ട​ക്കു​ന്ന​ത്​ ക്രി​പ്​​റ്റോ ക​റ​ൻ​സി വ​ഴി​യാ​യി​രി​ക്കും. ദു​ബൈ​യി​ലെ ആ​ദ്യ ക്രി​പ്​​റ്റോ ക​റ​ൻ​സി ചാ​മ്പ്യ​ൻ​ഷി​പ്പ്​ കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം ​ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ലോ​ഗ​ൻ പോ​ളും ​പ്ര​മു​ഖ ബോ​ക്​​സി​ങ്​ താ​രം ​േഫ്ലാ​യ്​​ഡ്​ മെ​യ്​​വ​ത​റു​മാ​യി സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്. മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്​​പോ​ര്​ നേ​ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു. കൊ​ക്കോ കോ​ള അ​രീ​ന​യി​ൽ നേ​രി​​ട്ടെ​ത്തി മ​ത്സ​രം കാ​ണു​ന്ന​തി​ന്​ 50 ഡോ​ള​റാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ​ ടി​ക്ക​റ്റ്​ നി​ര​ക്ക്. tkfightnight.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ഇ​തി​െ​ൻ​റ വി​വ​ര​ങ്ങ​ളും ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social mediaEmarat beatssocial-knockout
News Summary - See you today
Next Story