Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഘോഷങ്ങൾക്ക്...

ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷ നടപടികൾ കർശനമാക്കി

text_fields
bookmark_border
ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷ നടപടികൾ കർശനമാക്കി
cancel
camera_alt

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന യു.​എ.​ഇ ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​ൽ​ നി​ന്ന് (ഫ​യ​ൽ ഫോ​ട്ടോ)

ദു​ബൈ: ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ദി​നാ​ഘാ​ഷ​വും പി​ന്നാ​ലെ ക്രി​സ്മ​സ് കാ​ല​വു​മെ​ത്തു​ന്ന​തോ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച അ​രു​തെ​ന്ന നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ. ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും ആ​ഘോ​ഷ​വേ​ള​ക​ളി​ൽ കോ​വി​ഡ് മു​ൻ​ക​രു​ത​ൽ, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും യു.​എ.​ഇ വ​ക്താ​ക്ക​ൾ പ​തി​വ് മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ ഉൗ​ന്നി​പ്പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ വേ​ള​ക​ളി​ൽ സ​മ്മാ​ന​ങ്ങ​ളും ഭ​ക്ഷ​ണ​വും കൈ​മാ​റ്റം ചെ​യ്യു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ല. എ​ല്ലാ​യ്‌​പോ​ഴും മാ​സ്ക് ധ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ര​ണ്ടു​മീ​റ്റ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. പൊ​തു​സൗ​ക​ര്യ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ ശു​ചി​ത്വ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്ക​ണം. അ​ണു​ബാ​ധ നി​ര​ക്ക് പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും പു​റ​ത്തേ​ക്കും തെ​ർ​മ​ൽ ഇ​മേ​ജി​ങ്​ കാ​മ​റ​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​വ​ധി​ദി​ന​ങ്ങ​ൾ വി​ദൂ​ര​മാ​യി ആ​ഘോ​ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം -പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​ര​മ്പ​രാ​ഗ​ത​മാ​യി ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്ന ദേ​ശീ​യ​ദി​ന പ​രി​പാ​ടി ഇ​ത്ത​വ​ണ ജ​ന​ക്കൂ​ട്ട​മി​ല്ലാ​തെ ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് അ​ധി​കൃ​ത​ർ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷം പൊ​തു പ്രേ​ക്ഷ​ക​രി​ല്ലാ​തെ​യാ​യി​രി​ക്കും അ​ബൂ​ദ​ബി​യി​ൽ അ​ര​ങ്ങേ​റു​ക.

രാ​ജ്യ​ത്ത് 1255 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ചൊ​വ്വാ​ഴ്ച ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. മൊ​ത്തം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തോ​ടെ 1,52,809 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 715 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണം നാ​ലു പേ​രാ​ണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 538 ആ​യി. എ​മി​റേ​റ്റു​ക​ളി​ൽ 1,05,024 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ചൊ​വ്വാ​ഴ്ച പു​തി​യ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നു​ശേ​ഷം 15.1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ടെ​സ്​​റ്റു​ക​ൾ ന​ട​ത്തി​യ രാ​ജ്യം വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae national dayUAE Newscovid gulf
Next Story