Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷ: അബൂദബി പൊലീസ്...

സുരക്ഷ: അബൂദബി പൊലീസ് വാഹനങ്ങളിൽ 'ഡിജിറ്റൽ സ്​റ്റിക്കറുകൾ'

text_fields
bookmark_border
സുരക്ഷ: അബൂദബി പൊലീസ് വാഹനങ്ങളിൽ ഡിജിറ്റൽ സ്​റ്റിക്കറുകൾ
cancel

അബൂദബി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് അബൂദബി എമിറേറ്റിലേക്ക് വരുന്ന വാഹനങ്ങളുടെ വിൻഡ് ഷീൽഡിൽ സ്​റ്റിക്കറുകൾ പതിപ്പിച്ച് ബോധവത്കരണവുമായി അബൂദബി പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടറേറ്റ്. സ്​റ്റിക്കറിലുള്ള ബാർക്കോഡ് വാഹനത്തിനുള്ളിൽനിന്ന് മൊബൈൽ ഫോൺ കാമറയിൽ സ്‌കാൻ ചെയ്യുമ്പോൾ ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്ന അവബോധ വിഡിയോ കാണാൻ കഴിയും.

സ്വയം സുരക്ഷക്കൊപ്പം സഹയാത്രികരെയും സംരക്ഷിക്കുന്നതിന് ഡ്രൈവർമാർ റോഡ് സുരക്ഷ നിയമങ്ങൾ അനുസരിക്കാൻ പ്രേരിപ്പിക്കുന്ന അവബോധ സന്ദേശമാണ് ഈ വിഡിയോയിലൂടെ ലഭിക്കുന്നത്. വാഹനം ഡ്രൈവ് ചെയ്യുമ്പോൾ കാൽനട യാത്രക്കാരെ ഗൗനിക്കണം. വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം പാലിക്കൽ, ചുവപ്പ് സിഗ്​നൽ മറികടന്നുള്ള സഞ്ചാരം, പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്തൽ, റോഡുകളിലെ നിയന്ത്രിത വേഗം പാലിക്കൽ എന്നിവ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഡ്രൈവർമാർക്കിടയിൽ റോഡ് സുരക്ഷ അവബോധം വർധിപ്പിക്കുന്നതിന് ആഴ്ചതോറും ബോധവത്കരണ പരിപാടികൾ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiSecurity'Digital stickers'
Next Story