മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ടം -ഓർമ
text_fieldsകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ സീതാറാം യെച്ചൂരിയുടെ വേർപാടിലൂടെ ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അറിയിച്ചു. മതനിരപേക്ഷ - ജനാധിപത്യ ഇന്ത്യയുടെ ശക്തനായ പോരാളിയെയാണ് നഷ്ടമായിരിക്കുന്നത്.
പതിനെട്ടാമത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മുന്നിൽകണ്ട് അദ്ദേഹം നിരന്തരമായി ഇടപെട്ടതിന്റെ ഫലമാണ് ഇൻഡ്യ മുന്നണി. ആ ഐതിഹാസികമായ കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തത് സീതാറാം ആയിരുന്നു. രാജ്യത്തിന്റെ ശക്തനായ ഒരു കാവലാളിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
