Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ണ്ടാം ഏ​ക​ദി​നം:...

ര​ണ്ടാം ഏ​ക​ദി​നം: ന​മീ​ബി​യ​ക്ക്​ ജ​യം

text_fields
bookmark_border
ര​ണ്ടാം ഏ​ക​ദി​നം: ന​മീ​ബി​യ​ക്ക്​ ജ​യം
cancel
camera_alt

ന​മീ​ബി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ നാ​യ​ക​ൻ

സി.​പി. റി​സ്​​വാ​നും വൃ​ത്യ അ​ര​വി​ന്ദും

ദു​ബൈ: യു.​എ.​ഇ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ന​മീ​ബി​യ​ക്ക്​ ജ​യം. ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ്​ വി​ക്ക​റ്റി​നാ​ണ്​ സ​ന്ദ​ർ​ശ​ക​ർ ജ​യി​ച്ച​ത്. സ്​​കോ​ർ: യു.​എ.​ഇ: 167/9. ന​മീ​ബി​യ: 167/3. യു.​എ.​ഇ​ക്കാ​യി നാ​യ​ക​ൻ സി.​പി. റി​സ്​​വാ​ൻ 60 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​കാ​തെ നി​ന്നു.

ടോ​സ്​ ന​ഷ്ട​പ്പെ​ട്ട്​ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ യു.​എ.​ഇ​ക്ക്​ തു​ട​ക്കം​മു​ത​ൽ പി​ഴ​ച്ചു. സ്​​കോ​ർ മൂ​ന്നി​ൽ നി​ൽ​ക്ക​വെ മു​ഹ​മ്മ​ദ്​ വ​സീം (മൂ​ന്ന്) പു​റ​ത്താ​യി. പി​ന്നീ​ട്​ വ​ന്ന​വ​രി​ൽ റി​സ്​​വാ​ന്​ മാ​ത്ര​മാ​ണ്​ ​പൊ​രു​തി​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വൃ​ത്യ അ​ര​വി​ന്ദ്​ (18), രോ​ഹ​ൻ മു​സ്ത​ഫ (25), ആ​സി​ഫ്​ ഖാ​ൻ (10), കാ​ർ​ത്തി​ക്​ മെ​യ്യ​പ്പ​ൻ (15) എ​ന്നി​വ​ർ ര​ണ്ട​ക്കം ക​ണ്ടു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ജെ​റാ​ഡ്​ ഇ​റാ​സ്മ​സി​ന്‍റെ (53 പ​ന്തി​ൽ 71) വെ​ടി​ക്കെ​ട്ടാ​ണ്​ യു.​എ.​ഇ​യെ ത​ക​ർ​ത്ത​ത്. ലോ​ഹാ​ൻ​ഡ്​​ർ (59 പ​ന്തി​ൽ 47) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ ജ​യി​ച്ചി​രു​ന്നു. ന​മീ​ബി​യ​യെ 91 റ​ൺ​സി​ന്​ ഓ​ൾ ഔ​ട്ടാ​ക്കി​യ യു.​എ.​ഇ ഒ​രു വി​ക്ക​റ്റ്​ ശേ​ഷി​ക്കെ​യാ​ണ്​ വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Second ODINamibiawin
News Summary - Second ODI: Namibia win
Next Story