Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക​റെ​ക്കോ​ഡ്...

ലോ​ക​റെ​ക്കോ​ഡ് തി​ള​ക്ക​ത്തി​ൽ സീ​വേ​ള്‍ഡ് അ​ബൂ​ദ​ബി

text_fields
bookmark_border
world record receiving
cancel
camera_alt

ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡ് സീ​വേ​ള്‍ഡ് അ​ബൂ​ദ​ബി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നു

അ​ബൂ​ദ​ബി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍ഡോ​ര്‍ സ​മു​ദ്ര ജീ​വി തീം ​പാ​ര്‍ക്കി​നു​ള്ള ലോ​ക​റെ​ക്കോ​ഡ് അ​ബൂ​ദ​ബി​യി​ലെ സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ന്‍ഡി​ന്. പു​ര​സ്‌​കാ​ര​നേ​ട്ടം ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡ് അ​ധി​കൃ​ത​രി​ല്‍ നി​ന്ന് മി​റാ​ല്‍ ഗ്രൂ​പ്പ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ല്‍ സാ​ബി​യും സീ​വേ​ള്‍ഡ് അ​ബൂ​ദ​ബി അ​ധി​കൃ​ത​രും ഏ​റ്റു​വാ​ങ്ങി.

1,83,000 ച​തു​ര​ശ്ര​മീ​റ്റ​റി​ലേ​റെ വി​സ്തൃ​തി​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന യാ​സ് വേ​ള്‍ഡ് തീം ​പാ​ര്‍ക്കി​ല്‍ അ​ഞ്ച് ഇ​ന്‍ഡോ​ര്‍ ത​ല​ങ്ങ​ളു​ണ്ട്. മേ​ഖ​ല​യി​ലെ ആ​ദ്യ സ​മു​ദ്ര​ജീ​വി തീം ​പാ​ര്‍ക്കും സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ന്‍ഡ് ആ​ണെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. അ​ബൂ​ദ​ബി ഓ​ഷ്യ​ന്‍, വ​ണ്‍ ഓ​ഷ്യ​ന്‍, മൈ​ക്രോ ഓ​ഷ്യ​ന്‍, എ​ന്‍ഡ്‌​ലെ​സ് ഓ​ഷ്യ​ന്‍, ട്രോ​പി​ക്ക​ല്‍ ഓ​ഷ്യ​ന്‍, റോ​ക്കി പോ​യി​ന്റ്, പോ​ളാ​ര്‍ ഓ​ഷ്യ​ന്‍ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളാ​യാ​ണ് സീ ​വേ​ള്‍ഡ് യാ​സ് ഐ​ല​ന്‍ഡ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ന്ദ​ര്‍ശ​ക​രെ ക​ട​ലി​ന​ടി​യി​ല്‍ കൊ​ണ്ടു​പോ​യി കാ​ണി​ക്കു​ന്ന അ​ബൂ​ദ​ബി​യി​ലെ മെ​ഗാ തീം ​പാ​ര്‍ക്കാ​ണ് സീ ​വേ​ള്‍ഡ് അ​ബൂ​ദ​ബി. ജീ​വി​ക​ളു​ടെ പ്ര​കൃ​തി​ദ​ത്ത ആ​വാ​സ​വ്യ​വ​സ്ഥ​ക്ക്​ സ​മാ​ന​മാ​ണ് അ​ബൂ​ദ​ബി സീ​വേ​ള്‍ഡി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന​ത്. ഭൂ​മി​യി​ലെ ജീ​വി​തം സ​മു​ദ്ര​ത്തി​ലെ ജീ​വി​ത​വു​മാ​യി എ​ങ്ങ​നെ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് സീ​വേ​ള്‍ഡ് അ​ബൂ​ദ​ബി വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലു​തും അ​നേ​ക സ​മു​ദ്ര​ജീ​വി​ക​ളാ​ല്‍ സ​മ്പ​ന്ന​വു​മാ​യ അ​ക്വേ​റി​യ​മാ​ണി​ത്. സ്രാ​വു​ക​ള്‍ അ​ട​ക്കം 150ലേ​റെ സ​മു​ദ്ര​ജീ​വി​ക​ളാ​ണ് സീ​വേ​ള്‍ഡി​ന്റെ ആ​ക​ര്‍ഷ​ണീ​യ​ത്. സ​മു​ദ്ര ജീ​വി സം​ര​ക്ഷ​ണം, സ​മു​ദ്ര ഗ​വേ​ഷ​ണം, ക്ഷേ​മ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​വ​ക്കാ​യി ലോ​ക​ത്തെ ഏ​റ്റ​വും വ​ലു​തും വി​പു​ല​വു​മാ​യ സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World RecordAbu DhabiUAE NewsSeaworld
News Summary - Seaworld Abu Dhabi in world record
Next Story