അബൂദബി പൊലീസ് അന്വേഷിക്കുന്നു; ആ പൂച്ചകൾ എങ്ങനെയാണ് െകാല്ലപ്പെട്ടത്
text_fieldsഅബൂദബി: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്ന് സൃഷ്ടിച്ച അബൂദബി പൊലീസ് മനുഷ്യരെ മാത്രമല്ല മൃഗങ്ങ ളെ സംരക്ഷിക്കാനും മുന്നിലാണ്. കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചത്ത പൂച്ചകളുടെ മരണത്തിന് പിന്നിലെ നിഗൂഢ ത അഴിക്കാനുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അവർ. കഴിഞ്ഞ ദിവസമാണ് ഒരു പൂച്ചയെയും മൂന്ന് കുഞ്ഞുങ്ങളെയും അൽ നജ്ദയിലെ വഴിയിൽ ചത്ത നിലയിൽ കണ്ടത്. സമീപത്തെ ഫ്ലാറ്റിെൻറ മൂന്നാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞയായിരുന്നു ഇവയെ. കൂട്ടത്തിലുണ്ടായിരുന്ന അഞ്ചാമത്തെ പൂച്ചക്കുട്ടി പരിക്കുകളോടെ രക്ഷപെട്ടു. വഴിപോക്കർ മൃഗഡോക്ടറുടെ പക്കലെത്തിച്ച ഇത് ഇപ്പോൾ ചികിൽസയിലാണ്. ഒരു പൂച്ചക്കുട്ടിക്ക് ഒരുമാസത്തിൽ താഴെ മാത്രമായിരുന്നു പ്രായം.
മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ‘യാനി’ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. നിരവധി ആളുകളെ സാക്ഷിയാക്കിയാണ് പൂച്ചകളെ വലിച്ചെറിഞ്ഞത്. എന്നാൽ ഇതിനുത്തരവാദി താനല്ലെന്നാണ് ഫ്ലാറ്റിലെ താമസക്കാരെൻറ നിലപാട്. ഒാട്ടിസം ബാധിതനായ മകന് പറ്റിയ കൈയ്യബദ്ധമാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് അദ്ദേഹം പറയുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃഗങ്ങളെ ദ്രോഹിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള നിയമം 2016ൽ യു.എ.ഇ. പാസാക്കിയിരുന്നു. ഇതനുസരിച്ച് ഒരു വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമാണ് കുറ്റവാളികൾക്ക് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
