ജല വിമാനവുമായി അജ്മാന്‍ ടൂറിസം വികസന വകുപ്പ്
text_fieldsഅജ്മാന്‍ : അജ്മാന്‍ വിനോദ സഞ്ചാരത്തിനു പുതിയ മുഖം നല്‍കാന്‍ ജല വിമാനം എത്തുന്നു. അജ്മാൻ വിനോദസഞ്ചാര വികസന വകുപ്പിെൻറ ആഭിമുഖ്യത്തിലാണ് ജല വിമാനം രംഗത്ത് ഇറക്കിയിരിക്കുന്നത്. ഒന്‍പത് പേര്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാനാകും. അജ്മാനിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വിമാനം ദിവസവും ദുബൈ ക്രീക്കിലേക്കും യാത്ര നടത്തും. ആവശ്യക്കാര്‍ക്ക് യു.എ.ഇ യുടെ വിവിധ മേഖലകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും അജ്മാന്‍ ടൂറിസം വകുപ്പ് ഒരുക്കും. ജല വിമാനത്തിന്‍റെ ഉദ്ഘാടനം അജ്മാന്‍ ടൂറിസം വികസന വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി നിര്‍വ്വഹിച്ചു.
ഉദ്ഘാടന പറക്കലിെൻറ ഭാഗമായി അജ്മാന്‍ സോറയിലെ കണ്ടല്‍കാട് മേഖല നഗര പ്രദേശം എന്നിവ പ്രദക്ഷിണം വെച്ചു.
അജ്മാനിലെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വ്യത്യസ്തമായ വിനോദ സഞ്ചാര അനുഭവം നൽകാനാണ് അജ്മാന്‍ ടൂറിസം പരിശ്രമിക്കുന്നതെന്ന് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു. അജ്മാന്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ജസൈരി, പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഒമര്‍ ബിന്‍ ഒമൈര്‍ അല്‍ മുഹൈരി, അബ്ദുല്ല സാലം അല്‍ നുഐമി, ഇമാദ് ദാന തുടങ്ങിയവര്‍ ചടങ്ങില്‍ സമ്പന്ധിച്ചു.
