റാക് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശിൽപശാല
text_fieldsറാക് പൊലീസ് വനിതാ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ശിൽപശാലയില്നിന്ന്
റാസല്‍ഖൈമ: മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റാക് പൊലീസ് വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. സ്ത്രീ ജീവനക്കാരെ മികവിലും സന്തോഷകരമായ രീതിയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാക്കി മാറ്റുകയെന്ന വിഷയത്തിലൂന്നിയാണ് പ്രചോദനാത്മക പരിപാടി സംഘടിപ്പിച്ചതെന്ന് റാക് വനിതാ പൊലീസ് ടീം മേധാവി മേജര്‍ അമല്‍ ഹസന് അലി അല്‍ ഉബൈദ് അഭിപ്രായപ്പെട്ടു. തൊഴിലിടത്ത് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്.
പൊലീസ് ജോലിയില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് പിന്തുണയും പ്രോത്സാഹജനകവുമായ അന്തരീക്ഷം നല്കുന്നതിനുമാണ് സംരംഭം ലക്ഷ്യമിടുന്നതെന്നും അവര്‍ തുടര്‍ന്നു. ഉൽപാദനക്ഷമത, സ്ക്രാപ്പ് ബുക്കിങ്, സര്‍ഗാത്മകത, നവീകരണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ശിൽപശാല. വിജ്ഞാന-വിനോദ പരിപാടികളില്‍ ഉള്‍പ്പെടുത്തി വനിത ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കഴിവുകളും അറിവും വികസിപ്പിക്കുന്നതിന് ശിൽപശാല പിന്തുണ നല്കുന്നു. സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നത് ഐക്യബോധമുള്ള സമൂഹത്തിന്റെ നിര്‍മിതിക്ക് അനിവാര്യമാണ്. രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്ന തലമുറകളെ കെട്ടിപ്പടുക്കുന്നതിനും സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും സ്ത്രീകള്‍ക്കിടയില്‍ മികവിന്റെ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതായും അമല്ഹസന് തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

